വീരനായകന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി
അങ്ങേയറ്റം അര്‍പ്പണ ബോധത്തോടെ ഇന്ത്യയെ സേവിച്ച അദ്ദേഹം നമ്മുടെ രാഷ്ട്രത്തെ കൂടുതല്‍ ശക്തവും സുരക്ഷിതവുമാക്കുന്നതിന് ഗണ്യമായ സംഭാവന നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: മുന്‍ സൈനിക മേധാവിയായിരുന്ന ലഫ്റ്റനന്റ് ജനറല്‍ പ്രേംനാഥ് ഹൂണിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അങ്ങേയറ്റം അര്‍പ്പണ ബോധത്തോടെ ഇന്ത്യയെ സേവിച്ച അദ്ദേഹം നമ്മുടെ രാഷ്ട്രത്തെ കൂടുതല്‍ ശക്തവും സുരക്ഷിതവുമാക്കുന്നതിന് ഗണ്യമായ സംഭാവന നല്‍കി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതിയായ ദു:ഖമുണ്ട്. ഈ സങ്കടകരമായ നിമിഷത്തില്‍ തന്‍റെ പ്രാര്‍ത്ഥന അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പ്രേംനാഥ് ഹൂണിന് അനുശോചനം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ സൈനിക ചരിത്രത്തില്‍ അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
അസുഖബാധിതനായിരുന്ന പ്രേംനാഥ് രണ്ടുദിവസമായി പഞ്ച്കുളയിലെ കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സിയിലായിരുന്ന അദ്ദേഹത്തിന് തൊണ്ണൂറുവയസ്സുണ്ടായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് 6.30ന് മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് മകന്‍ റോണി ഹൂണ്‍ അറിയിച്ചു.
സിയാച്ചിന്‍ പിടിച്ചടക്കാനുള്ള പാക്കിസ്ഥാന്‍റെ ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിച്ച സൈനിക കമാന്‍ഡര്‍ ആയിരുന്നു പ്രേംനാഥ് ഹൂണ്‍. 1984 ല്‍ 'ഓപ്പറേഷന്‍ മേഘദൂതി'ന് നേതൃത്വം നല്‍കിയത് പ്രേംനാഥ് ആണ്. ഇതിലൂടെയാണ് ഇന്ത്യന്‍ സൈന്യം സിയാച്ചിനെ പൂര്‍ണ നിയന്ത്രണത്തിലാക്കിയത്.