New Delhi: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിന്‍റെ  ഭാഗമായി ഉത്തര്‍ പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്‌നൗവിന്‍റെ പേര് മാറ്റണമെന്ന ആവശ്യവുമായി ഒരു പറ്റം BJP നേതാക്കള്‍....  ഈ വിഷയത്തില്‍ BJP നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കണമെന്ന ആവശ്യമാണ് നേതാക്കല്‍ കത്തില്‍ ഊന്നിപ്പറയുന്നത്. അതിന്‍റെ ഭാഗമായി ഉത്തര്‍ പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്‌നൗവിന്‍റെ പേര് മാറ്റണമെന്നും നിര്‍ദ്ദേശിക്കുന്നു. ലഖ്‌നൗവിന്‍റെ പേര് ലഖൻപൂർ എന്നാക്കി മാറ്റണം എന്നാണ്  ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ നിന്നുള്ള ബിജെപി എംപിയായ സംഗം ലാൽ ഗുപ്ത ആവശ്യപ്പെടുന്നത്. 'ത്രേതായുഗ"ത്തിൽ ഈ നഗരം 'ലഖൻപൂർ' എന്നും 'ലക്ഷ്മൺപൂർ' എന്നും അറിയപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. പിന്നീട്, നവാബ് അസഫ്-ഉദ്-ദൗലയാണ് ഈ നഗരത്തെ 'ലഖ്‌നൗ' എന്ന് പുനർനാമകരണം ചെയ്തത്, അദ്ദേഹം പറഞ്ഞു. 


Also Read:   LIC Dhan Varsha: അടിപൊളി പദ്ധതിയുമായി LIC, ഒറ്റത്തവണ നിക്ഷേപിക്കൂ, നേടാം 93 ലക്ഷം...!! 


ഉത്തര്‍ പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്‌നൗവിന്‍റെ പേര് സംബന്ധിച്ച ചരിത്രവും അദ്ദേഹം വിശദീകരിച്ചു. ത്രേതായുഗത്തിൽ തന്‍റെ സഹോദരനായ ലക്ഷ്മണന് അയോധ്യയിലെ രാജാവായ ഭഗവാൻ ശ്രീരാമൻ സമ്മാനിച്ചതാണ് ലഖ്‌നൗവെന്ന്  സംഗം ലാൽ ഗുപ്ത പറഞ്ഞു. പിന്നീട് നവാബ് അസഫ്-ഉദ്-ദൗല അതിനെ ലഖ്നൗ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. 


Also Read:  RBI Update: റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ, ബാങ്ക് വായ്പ, നിക്ഷേപ പലിശ നിരക്കുകൾ ഉയരും


ഉത്തര്‍ പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്‌നൗവിന്‍റെ പേര് മാറ്റണം എന്നാവശ്യപ്പെട്ടുള്ള കത്ത് അദ്ദേഹം  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ എന്നിവര്‍ക്കാണ് നല്‍കിയിരിയ്ക്കുന്നത്. 
 
"ഉത്തർപ്രദേശിന്‍റെ തലസ്ഥാനമായ ലഖ്‌നൗ, പ്രാദേശിക വിശ്വാസമനുസരിച്ച്, അയോധ്യാ രാജാവായ ഭഗവാന്‍ ശ്രീരാമൻ സഹോദരനായ ലക്ഷ്മണന് ത്രേതായുഗത്തിൽ സമ്മാനിച്ചതാണ്, അതിനാലാണ് ഇതിന് ലഖൻപൂർ എന്നും ലക്ഷ്മൺപൂർ എന്നും പേരുകൾ ലഭിച്ചത്, എന്നാൽ പിന്നീട് 18-ാം നൂറ്റാണ്ടിൽ നവാബ് അസഫ്-ഉദ്-ദൗള അതിന്‍റെ പേര് ലഖ്‌നൗ എന്നാക്കി മാറ്റി, അതേ പാരമ്പര്യത്തിലാണ് ഇപ്പോഴും ഇതിനെ ലഖ്‌നൗ എന്ന് വിളിക്കുന്നത്," അദ്ദേഹം പറഞ്ഞു. 


"ഇന്ന് മഹത്തായ സാംസ്കാരിക പൈതൃകത്താൽ സമ്പന്നമായ ഒരു രാജ്യത്ത്, 'അമൃത് കാല'ത്തിൽ പോലും നമ്മുടെ ഭാവി തലമുറയോട് ലഖ്‌നൗ നവാബുമാരുടെ ആഡംബരത്തിന്‍റെയും പാഴ്‌വേലയുടെയും കഥകൾ പറഞ്ഞ് അടിമത്തത്തിന്‍റെ സൂചന നൽകുന്നത് പൂർണ്ണമായും തെറ്റാണെന്നും  അദ്ദേഹം തന്‍റെ കത്തില്‍ പരാമര്‍ശിച്ചു. 


"ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും അടിമത്തത്തിന്‍റെ പ്രതീകം ഇല്ലാതാക്കി മഹത്തായ ചരിത്രത്തെ സംയോജിപ്പിക്കുന്നതിനും ഉത്തർ പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്‌നൗവിന്‍റെ പേര് ലഖൻപൂർ എന്നോ അമൃത് കാലിലെ ലക്ഷ്മൺപൂർ എന്നോ മാറ്റാൻ അഭ്യർത്ഥിക്കുന്നു," ഗുപ്ത ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.


BJPയുടെ നേതൃത്വത്തില്‍ NDA സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതുമുതല്‍ ഇത്തരത്തില്‍ നിരവധി പ്രദേശങ്ങളുടെ പേരുകള്‍ പുനർനാമകരണം  ചെയ്യുകയുണ്ടായി.... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.