ലക്നൗ: കവി മധുമിത ശുക്ല വധക്കേസിൽ അപ്രതീക്ഷിത നിക്കവുമായി യുപി സർക്കാർ. കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന മുൻ മന്ത്രി അമർമണി ത്രിപാഠിയെയും ഭാര്യ മധുമണി ത്രിപാഠിയെയും മോചിപ്പിക്കാൻ നീക്കം. സർക്കാറിന്റെ  ഈ നടപടിയിൽ ഞെട്ടലിലാണ് മധുമിതയുടെ കുടുംബം. കേസിൽ ജീവപര്യന്തം തടവിനാണു പ്രതികൾ ശിക്ഷിക്കപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മധുമിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിയമ നടപടികളിൽ കോടതിയലക്ഷ്യം ആരോപിച്ച് നിധി ശുക്ല നൽകിയ ഹർജിയിലെ ആവശ്യം  സുപ്രീം കോടതി നിരസിച്ചു. അമർമണിയുടേയും ഭാര്യയുടേയും ജയിൽ മോചനത്തിൽ ഇടപെടാൻ ആകില്ലെന്നു പറഞ്ഞ കോടതി, സംഭവവുമായി ബന്ധപ്പെട്ട് എട്ട് ആഴ്ച്ചയ്ക്കകം മറുപടി നൽകണമെന്ന് സംസ്ഥാന സർക്കാരിനോടു ആവശ്യപ്പെട്ടു. 


17 വർഷത്തിനു ശേഷം പ്രതികളെ മോചിപ്പിക്കുന്നത് അവരുടെ നല്ല സ്വഭാവം പരി​ഗണിച്ചാണ് എന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ നിലപാട്. ആ തീരുമാനം തനിക്ക് ഞെട്ടൽ ഉണ്ടാക്കിയെന്നും ഉത്തർ പ്രദേശ് സർക്കാരിനും ഗവർണർ ആനന്ദിബെൻ പട്ടേലിനും ഈ കാര്യം ചൂണ്ടിക്കാട്ടി കത്തെഴുതി. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു മോചന ഉത്തരവ് പുറപ്പെടുവിച്ചത് എന്നു മനസ്സിലായിട്ടില്ല എന്നും നിധി പ്രതികരിച്ചു.


ALSO READ: ക്ഷാമബത്ത ഇനിയും 4 ശതമാനം കൂടും? കേന്ദ്ര ജീവനക്കാരൻറെ കുറഞ്ഞ ശമ്പളം ഇനി എത്ര?


തെറ്റിദ്ധാരണയുടെ പുറത്താണ് ഗവർണർ ഉത്തരവിൽ ഒപ്പിട്ടതെന്നും നിധി ശുക്ല പറഞ്ഞിരുന്നു. 2003 മേയ് ഒൻപതിനാണു മധുമിത വെടിയേറ്റു കൊല്ലപ്പെടുന്നത്. തന്റെ കവിതകളിലൂടെ വലിയ രാഷ്ട്രീയ നേതാക്കളെ ഉന്നമിടുന്ന കവിയാണ് മധുമിത ശുക്ല. അമർമണി മധുമിതയുമായുള്ള ബന്ധം നിഷേധിച്ചിരുന്നെങ്കിലും ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ അമർമണിയുടേതുമായി സാമ്യമുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് 2007ൽ ആണ് പ്രതികളെ ശിക്ഷിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.