മധ്യപ്രദേശ്: വാതുവയ്പ്പുകാര്‍ക്ക് പ്രിയം `കോണ്‍ഗ്രസ്`
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിച്ച് വാതുവയ്പ്പുകാര്‍.
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിച്ച് വാതുവയ്പ്പുകാര്‍.
മധ്യപ്രദേശ് നിയമാസഭ തിരഞ്ഞെടുപ്പ് രംഗം അനുദിനം ആവേശമുണര്‍ത്തുന്നതായി മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുക്കുന്തോറും സ്ഥാനാര്‍ഥികളുടെ നെഞ്ചിടിപ്പും വര്‍ദ്ധിക്കുകയാണ് എന്ന് സാരം. തുടക്കത്തില്‍ ബിജെപിയ്ക്ക് അനുകൂലമായിരുന്ന തിരഞ്ഞെടുപ്പ് അന്തരീക്ഷം ഇപ്പോള്‍ തെല്ലൊന്ന് മാറിയിരിക്കുകയാണ്.
കൂടാതെ, മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും തമ്മിൽ അടുത്ത മത്സരമാണ് രാഷ്ട്രീയ നിരീക്ഷകരും പ്രവചിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ഊഹക്കച്ചവടത്തിലും കോണ്‍ഗ്രസ് ആധിപത്യം സ്ഥാപിക്കുകയാണ്. അതായത്, ആഴ്ചകള്‍ക്ക് മുന്‍പ് ബിജെപി നാലാം തവണയും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിച്ചിരുന്നവര്‍ ഇന്ന് കളം മാറ്റി ചവിട്ടുകയാണെന്ന് സാരം. ഇപ്പോള്‍ വാതുവയ്പ്പുകാര്‍ക്ക് പ്രിയം കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ തന്നെ.
കൂടാതെ, ഇപ്പോള്‍ വാതുവയ്പ്പിന്‍റെ ട്രെന്‍ഡ് മാറിയിരിക്കുകയാണ്, മുഖ്യ കക്ഷികളായ ബിജെപിയ്ക്കും കോണ്‍ഗ്രസിനും എത്ര സീറ്റുകള്‍ വീതം ലഭിക്കുമെന്ന കാര്യത്തിലും ഇപ്പോള്‍ വാതുവയ്പ്പ് നടക്കുന്നുണ്ട്. സത്യാവസ്ഥ എന്തായാലും, വാതുവയ്പ്പുകാര്‍ മുന്‍തൂക്കം നല്‍കുന്നത് ഇപ്പോള്‍ കോണ്‍ഗ്രസിനാണ് എന്ന് ഒരു വാതുവയ്പ്പുകാരന്‍ ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞു. വതുവയ്പ്പുകാരുടെ നിരീക്ഷണത്തില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 116 സീറ്റും ബിജെപി 102 സീറ്റും നേടും.
സീറ്റ് എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ വാതുവയ്ക്കുന്നവര്‍ക്ക് ഇരട്ടി പണമാണത്രേ ലഭിക്കുക!!
വാതുവയ്പ്പുകാര്‍ എന്തും പറയട്ടെ, എന്തായാലും സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കട്ട പോരാട്ടം നടക്കുമെന്നതിന് യാതൊരു സംശയവും വേണ്ട..
നവംബര്‍ 28 നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.