ഭോപ്പാൽ: മധ്യപ്രദേശിലെ ബിട്ടുളിൽ കുഴൽ കിണറിൽ വീണ എട്ട് വയസുകാരന്റെ മൃതദേഹം പുറത്തെടുത്തു. തൻമയ് സാഹു എന്ന കുട്ടിയാണ് മരിച്ചത്. ഡിസംബർ ആറിനാണ് കുട്ടി കുഴൽക്കിണറിൽ വീണത്. 400 അടി താഴ്ചയുള്ള കിണറിലാണ് കുട്ടി വീണത്. കുഴൽക്കിണറിൽ 60 അടിയോളം താഴ്ചയിൽ തങ്ങി നിന്ന തൻമയിയെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കുന്നതിനായി കുഴിച്ച കുഴൽക്കിണറിലാണ് കുട്ടി വീണത്. കുട്ടി വീണ് ഒരു മണിക്കൂറിനകം തന്നെ എസ്ഡിആർഎഫ് സംഘവും ഹോം ​ഗാർഡും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടി കുഴൽക്കിണറിൽ വീണ് നാല് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. ബിട്ടുൾ ജില്ലാ ആശുപത്രിയിലേക്ക് തൻമയിയുടെ മൃതദേഹം കൊണ്ട് പോയി. 


Sharon Raj Murder : ഷാരോൺ രാജ് വധക്കേസിൽ മൊഴി മാറ്റി ഗ്രീഷ്മ; കുറ്റസമ്മതം നടത്തിയത് ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലം


ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ മൊഴി മാറ്റികൊണ്ട് രഹസ്യ മൊഴി നൽകി. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലം മാത്രമാണ് കുറ്റം സമ്മതിച്ചതെന്നാണ് ഗ്രീഷ്‌മ പുതിയ രഹസ്യ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. നെയ്യാറ്റിൻകര കോടതിയിലാണ് ഗ്രീഷ്മ രഹസ്യ മൊഴി നല്കിയിരിക്കുന്നത്. കോടതിയിൽ നല്കിയ മൊഴി  ക്യാമറയിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മുഖ്യപ്രതി ഗ്രീഷ്മ  മൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മയുടെ മൊഴി അനുസരിച്ച് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ കേസിൽ നിന്ന്  അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകിയതിനെ തുടർന്നായിരുന്നു കുറ്റസമ്മതം നടത്തിയത്.


കേസിൽ ഗ്രീഷ്മയെ ചോദ്യം ചെയ്യാൻ ആരംഭിച്ച ദിവസം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതെല്ലാം തന്നെ ഗ്രീഷ്മ നിഷേധിച്ചിരിക്കുകയാണ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മ പറഞ്ഞത്. ഷാരോണിന് ജ്യൂസിൽ വിഷം നൽകി പലതവണയായി വിഷം നൽകി നല്കിയിരുന്നുവെന്നും ഗ്രീഷ്മ പറഞ്ഞിരുന്നു.   എന്നാൽ ഇത് ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമായിരുന്നു പറഞ്ഞതെന്നാണ് ഗ്രീഷ്മ ഇപ്പോൾ പറയുന്നത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.