Madhya Pradesh Result 2020: മധ്യപ്രദേശിൽ ബിജെപി തുടരുമോ അതോ കോൺഗ്രസ്സ് വരുമോ? വോട്ടെണ്ണൽ ആരംഭിച്ചു
ബിജെപിക്ക് ഒന്‍പത് സീറ്റുകള്‍ വിജയിച്ചാൽ മാത്രമേ അധികാരം നിലനിര്‍ത്താൻ കഴിയൂ
ഭോപ്പാൽ (Bhopal): മധ്യപ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ (Madhya Pradesh By-poll result) വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ശിവരാജ് സിംഗ് ചൗഹന് നയിക്കുന്ന ബിജെപി സര്‍ക്കാരിന് ഇത് നിര്‍ണായക ഉപതെരഞ്ഞെടുപ്പാണ്.
ബിജെപിക്ക് (BJP) ഒന്‍പത് സീറ്റുകള്‍ വിജയിച്ചാൽ മാത്രമേ അധികാരം നിലനിര്‍ത്താൻ കഴിയൂ. എന്നാൽ തങ്ങൾക്ക് കൈവിട്ട് പോയ അധികാരം തിരിച്ചുപിടിക്കാനാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ ശ്രമം.
ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് 28 സീറ്റുകളിലേക്കാണ്. 22 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തുകയും മൂന്ന് എംഎല്‍എമാര്‍ രാജിവയ്ക്കുകയും മറ്റു മൂന്ന് പേര് മരിക്കുകയും ചെയ്തതോടെയാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2018-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് (Congress) ജയിച്ചത്. 230 അംഗ നിയമസഭയില്‍ ബിജെപി സര്‍ക്കാരിന് 107 അംഗങ്ങളുടേയും കോണ്‍ഗ്രസിന് 87അംഗങ്ങളുടേയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 116 സീറ്റാണ് വേണ്ടത്.