Bhopal Hospital Fire: ആശുപത്രികളിൽ അഗ്നി സുരക്ഷാ ഓഡിറ്റ് നടത്താൻ നിർദേശം
അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായ പ്രഖ്യാപിച്ചിരുന്നു മുഖ്യമന്ത്രി.
ഭോപ്പാൽ: ഭോപ്പാലിൽ (Bhopal) ആശുപത്രിയിൽ 4 കുട്ടികൾ തീപിടിത്തത്തിൽ (Fire) മരിച്ച സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും (Government Private Hospitals) അഗ്നി സുരക്ഷാ ഓഡിറ്റ് (Fire Safety Audit) നടത്താൻ നിർദേശിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ (Shivraj Singh Chouhan). ഓഡിറ്റ് നടത്താത്ത ആശുപത്രികളുടെയും നടത്തിയ ആശുപത്രികൾ ഏതൊക്കെ എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്.
അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായ പ്രഖ്യാപിച്ചിരുന്നു മുഖ്യമന്ത്രി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
Also Read: Fire at Bhopal Hospital: ഭോപ്പാൽ ആശുപത്രിയിൽ അഗ്നിബാധ; 4 കുഞ്ഞുങ്ങൾ വെന്തുമരിച്ചു
തീപിടിത്തതിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് കുറ്റകരമായ അശ്രദ്ധയാണ്. ഇതിൽ കുറ്റം ചെയ്തവർ ആരായാലും അവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. എസിഎസ് പബ്ലിക് ഹെൽത്ത് ആൻഡ് മെഡിക്കൽ എജ്യുക്കേഷൻ മുഹമ്മദ് സുലൈമാൻ ആണ് അന്വേഷണം നടത്തുക.
Also Read: Saji Cheriyan: അനുപമയുടെ പരാതിയിൽ സജി ചെറിയാന് എതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്
ഭോപ്പാലിലെ കമലാ നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രിയിലാണ് ആശുപത്രിയിലെ മൂന്നാം നിലയിൽ തീപിടുത്തമുണ്ടായത് (Fire Accident). വാർഡിൽ മൊത്തം 40 കുട്ടികളാണ് ഉണ്ടായിരുന്നത് ഇതിൽ 36 കുട്ടികളെ രക്ഷപ്പെടുത്തി. ഇവർ സുരക്ഷിതരാണ്.
പത്തോളം അഗ്നിശമന സേനാ യൂണിറ്റുകൾ (Fireforce Unit) എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് ഷോർട്ട് സർക്യൂട്ടാണ് (Short Circuit) തീപ്പിടിത്തത്തിന് കാരണമായതെന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...