അമിത ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തുന്ന തിയേറ്ററുകളില്‍ നിന്നും പണം തിരിച്ച് ഈടാക്കാൻ നിർദേശം
തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ചുള്ള കോടതി വിധി പ്രകാരം സാധാരണ തിയേറ്ററുകളിൽ പരമാവധി നിരക്ക് 120 രൂപയും ഐമാക്‌സിൽ 480 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ചെന്നൈ: സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾക്കടക്കം അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി. അമിതമായി ഈടാക്കിയ തുക തിയേറ്ററുകളില്‍ നിന്നും തിരിച്ച് ഈടാക്കണമെന്ന് തമിഴ്നാട് സർക്കാരിന് കോടതിയുടെ നിർദേശം. പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലുണ്ടായിട്ടും ടിക്കറ്റ് നിരക്കിന്റെ പേരിൽ തിയേറ്ററുകള്‍ കൊള്ള നടത്തുന്നുവെന്നാണ് ഹർജിക്കാരന്റെ ആരോപണം. വിഷയത്തില്‍ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് കോടതി വിധി നിലവിലുള്ളതാണ്. ഈ വിധി പ്രകാരം സാധാരണ തിയേറ്ററുകളിൽ പരമാവധി നിരക്ക് 120 രൂപയും ഐമാക്‌സിൽ 480 രൂപയും നിശ്ചയിച്ചിരുന്നു. എന്നാല്‍ സൂപ്പർ താരങ്ങളുടെയടക്കം വലിയ ചിത്രങ്ങള്‍ എത്തുമ്പോള്‍ തിയേറ്ററുകാർ ഈ നിയമം പാലിക്കുന്നില്ലെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. എന്നാല്‍ ഇത്തരത്തിൽ അമിത നിരക്ക് ഈടാക്കുന്ന തിയേറ്ററുകള്‍ക്കെതിരെ നടപടി ശക്തമാക്കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Also Read: Barroz Movie Update : ബറോസിന്റെ ഭാഗമാകാൻ അന്താരാഷ്ട്ര സംഗീതജ്ഞൻ; പുത്തൻ അപ്‌ഡേറ്റുമായി മോഹൻലാൽ
അതേസമയം നിയമലംഘനം കണ്ടെത്തിയാലും സർക്കാർ കര്‍ശനമായ നടപടി എടുക്കുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. 1000 രൂപ മാത്രമാണ് ഈ നിയമലംഘനത്തിന് പിഴയായി ചുമത്തുന്നതെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. തുടർന്നാണ് അമിതമായി ഈടാക്കുന്ന പണം തിയേറ്ററുകളില്‍ നിന്നും തിരിച്ചുപിടിക്കണമെന്ന് കോടതി നിർദ്ദേശിച്ചത്. ജസ്റ്റിസ് അനിത സുമന്ത് ആണ് ഉത്തരവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...