മമ്മൂട്ടിയ്ക്കും കുടുംബത്തിനും ആശ്വാസം, സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി
ഹർജി ഇന്നലെ വീണ്ടും പരിഗണനയ്ക്ക് എത്തിയപ്പോഴാണ് ലാൻഡ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പൂർണമായി കോടതി റദ്ദാക്കിയത്.
ചെന്നൈ: മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും ഉടമസ്ഥതയിലുള്ള ചെങ്കൽപ്പേട്ടിലെ ഭൂമി സംരക്ഷിത വനം ഭൂമിയായി പ്രഖ്യാപിച്ച തമിഴ്നാട് ലാൻഡ് അഡ്മിനിസ്ട്രേഷൻ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി.
കപാലി പിള്ള എന്നയാളിൽ നിന്നും 1997ലാണ് മമ്മൂട്ടിയും കുടുംബവും 40 ഏക്കർ ഭൂമി വാങ്ങിയത്. ഈ വർഷം മാർച്ചിലാണ് മമ്മൂട്ടിയുടേയും മകൻ ദുൽഖർ സൽമാന്റേയും കുടുംബത്തിന്റേയും പേരിലുള്ള ഭൂമി പിടിച്ചെടുക്കാൻ സിഎൽഎ ഉത്തരവിടുന്നത്. 1882ലെ തമിഴ്‌നാട് വനനിയമത്തിന് (Tamil Nadu Forest Act) കീഴിലുള്ള ചതുപ്പു നിലമാണെന്നും സംരക്ഷിത വനമായി (Reserved forest) നിലനിർത്തണമെന്നും പറഞ്ഞായിരുന്നു സിഎൽഎയുടെ നടപടി. തുടർന്ന് ഇതിനെതിരെ താരകുടുംബം കോടതിയിൽ ജോയിന്റ് റിട്ട് ഫയൽ (Joint Writ Petition) ചെയ്യുകയായിരുന്നു.
1929ൽ 247 ഏക്കർ കൃഷിഭൂമിയുടെ ഭാഗമായിരുന്ന സ്ഥലമാണിത്. വിവിധ കൈമാറ്റങ്ങളിലൂടെയാണ് ഇത് പിന്നീട് മമ്മൂട്ടിയിൽ എത്തുന്നത്. പിന്നീട് കപാലി പിള്ളയുടെ മക്കൾ ഭൂമിയിടപാട് റദ്ദു ചെയ്തു. പിന്നാലെ സിഎൽഎ പട്ടയവും റദ്ദാക്കി.
അതേസമയം 2007ൽ ഇതിനെതിരെ മമ്മൂട്ടി ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് നേടി. എന്നാൽ, അന്നത്തെ ഉത്തരവ് സ്വമേധയ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാൻ CLA നീക്കം തുടങ്ങിയതോടെയാണു കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.
Also Read: Covid കാലത്ത് ആൾക്കൂട്ടമുണ്ടാക്കി, മമ്മൂട്ടിക്കും പിഷാരടിക്കും എതിരെ പോലീസ് കേസ്
2021 ഓഗസ്റ്റിൽ ഹർജി പരിഗണിച്ച ഹൈക്കോടതി ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ ഹർജിക്കാർക്കെതിരെ നടപടി പാടില്ലെന്ന് നിർദേശിച്ചിരുന്നു. ഹർജി ഇന്നലെ വീണ്ടും പരിഗണനയ്ക്ക് എത്തിയപ്പോഴാണ് ലാൻഡ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പൂർണമായി കോടതി റദ്ദാക്കിയത്. അതേസമയം നടന്മാരുടെ വിശദീകരണം കേട്ട് കമ്മീഷണർ ഓഫ് ലാൻഡ് അഡ്മിനിസ്ട്രേഷന് 12 ആഴ്ചയ്ക്കുള്ളിൽ പുതിയ ഉത്തരവ് ഇറക്കാമെന്നും കോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.