ചെന്നൈ: മദ്രാസ് IITയിലെ ഹോസ്റ്റലുകളിൽ ഇനി ആരെയും തൂങ്ങി മരിക്കാൻ അനുവദിയ്ക്കില്ല!! കര്‍ശന തീരുമാനങ്ങളുമായി അധികൃതര്‍ രംഗത്ത്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

IIT വിദ്യാര്‍ഥിനിയായ ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമാവുമ്പോഴാണ് വിചിത്ര നിർദ്ദേശവുമായി IIT രംഗത്തെത്തിയിരിക്കുന്നത്. അതില്‍ പ്രധാന നിബന്ധന വിദ്യാര്‍ഥികള്‍ക്ക് 40 കിലോയിൽ അധികം ശരീരഭാരം വേണമെന്നാണ്. അങ്ങനെയാണ് പുതിയ ഉത്തരവ്. 


എന്നാല്‍, നിര്‍ദ്ദേശത്തിന് മറ്റൊരു ഭാഗം കൂടിയുണ്ട്. അതായത്, ഹോസ്റ്റലുകളിലെ ഫാനുകളും ഹുക്കുകളും 40 കിലോയിൽ അധികം ഭാരം താങ്ങുന്നത് ആവരുതെന്നാണ് ആ നിര്‍ദേശം. അതായത്, 40 കിലോയിൽ താഴെ ഭാരമുള്ളവർക്ക് തൂങ്ങിമരിയ്ക്കാം, ബാക്കിയുള്ളവർ മറ്റ് മാർഗങ്ങൾ സ്വീകരിക്കണമെന്ന് സാരം!!


ഹോസ്റ്റൽ മുറികളിലെ ഫാനുകളും ഹുക്കുകളും ഉടനടി മാറ്റണം. അത് 40 കിലോയിൽ അധികം ഭാരം താങ്ങുന്നതും ആവരുത്. ഡിസംബർ 20 നകം നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടാണ് ഹോസ്റ്റലുകളുടെ ചുമതലയുള്ളവർക്ക് ഇ-മെയിൽ നിർദേശം നൽകിയിരിക്കുന്നത്. 


ജാതി, മത വിവേചനങ്ങൾ, ഇത്തരം വേർതിരിവിലൂടെ വിദ്യാർത്ഥികൾ അനുഭവിയ്ക്കുന്ന മാനസിക പ്രയാസങ്ങൾ, വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി ഇങ്ങനെ നിരവധി ആവശ്യങ്ങൾ വിദ്യാർത്ഥികള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഈ നടപടി.