പ്രയാഗ്‍രാജ്: മഹാകുംഭമേളയിൽ ഇന്ന് പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുട എണ്ണം 30 ആയി. പൊലീസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. 30 പേരിൽ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. അപകടത്തിൽ 10 പേര്‍ മരിച്ചുവെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാൽ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. 90 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡിഐജി സ്ഥിരീകരിച്ചു. അത്യാവശ്യ സാഹചര്യങ്ങളിൽ ഹെൽപ് ലൈൻ നമ്പറായ 1920-ൽ ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ത്രിവേണി ഘട്ടിൽ വീണ്ടും സ്നാനം തുടങ്ങി. അമൃത് സ്നാനത്തിനിടെ ആൾക്കൂട്ടം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമാണ് എത്തിയത്. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നുവെന്നും സർക്കാർ അതിവേ​ഗം ഇടപെടുകയും പരിക്കേറ്റവർക്ക് ചികിത്സ നൽകുകയും ചെയ്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.


Also Read: Crime News: സ്കൂൾ ബസിൽ കത്തിക്കുത്ത്; 9ാം ക്ലാസ് വിദ്യാർത്ഥിക്ക് കുത്തേറ്റു, പ്ലസ് വണ്ണുകാരൻ കസ്റ്റഡിയിൽ


അതിനിടെ ദുരന്തത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ​ ​ഗാന്ധി രം​ഗത്തെത്തിയിരുന്നു. വിഐപി സന്ദർശനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ക്രമീകരണങ്ങൾ വീഴ്ചയുണ്ടായി എന്ന് രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. സർക്കാരിൻ്റെ വീഴ്ചക്ക് സാധാരണക്കാരായ തീർത്ഥാടകർ ഇരയായെന്നും ഇനിയെങ്കിലും കൃത്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു.  


സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു. സാധ്യമായതെല്ലാം ചെയ്യുമെന്നും പരിക്കേറ്റവര്‍ വേഗം സുഖപ്പെടട്ടെയെന്ന് മോദി പറഞ്ഞു. സംഭവത്തിന്‍റെ സ്ഥിതിഗതികള്‍ വിലയിരുത്തി. യോഗി ആദിത്യനാഥുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.