Accident News: നാല് വാഹനങ്ങളിൽ ഇടിച്ചു; ട്രക്ക് ഹോട്ടലിലേക്ക് പാഞ്ഞു കയറി 15 മരണം, വീഡിയോ
15 Dead as truck rams into hotel: ബ്രേക്ക് തകരാറിലായതിനെ തുടർന്നാണ് അപകടം ഉണ്ടായത്.
മുംബൈ: ഹോട്ടലിലേക്ക് ട്രക്ക് പാഞ്ഞുകയറി 15 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ധുലെയില്‍ ആണ് സംഭവം. സംഭവത്തിൽ 20ഓളം പേർക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചയോടെ മുംബൈ- ആഗ്ര ഹൈവേയില്‍ പലാസ്‌നേര്‍ ഗ്രാമത്തില്‍ ആണ് അപകടം നടന്നത്. നാല് വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് ട്രക്ക് ഹോട്ടലിലേക്ക് പാഞ്ഞുകയറിയത്. ബ്രേക്ക് തകരാറായതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ഇരുചക്ര വാഹനങ്ങളിലും ഒരു കാറിലും മറ്റൊരു കണ്ടെയ്‌നറിലും ഇടിച്ച ശേഷമാണ് ബസ് സ്റ്റോപ്പിന് സമീപമുള്ള ഹോട്ടലിലേക്ക് പാഞ്ഞുകയറിയത്. തുടര്‍ന്ന് ട്രക്ക് തലകീഴായി മറയുകയായിരുന്നു. മധ്യപ്രദേശില്‍നിന്ന് ധുലെയിലേക്ക് വരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ബസ് സ്റ്റോപ്പില്‍ ബസ് കാത്തിരിക്കുന്നിവരില്‍ ചിലരും മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ ശിര്‍പുരിലേയും ധുലെയിലേയും ആശുപത്രികളില്‍ ചികിത്സയിലാണ്.
അതേസമയം മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലക്ഷ്മി വെസ്റ്റ് ഡിവിഷന്‍ എസ്റ്റേറ്റ് സ്വദേശികളായ മണി ക്രിസ്റ്റി എന്നിവരാണ് പരിക്കേറ്റ് ടാറ്റ ഹൈറഞ്ച് ആശുപത്രിയില്‍ കഴിയുന്നത്. തേയിലത്തോട്ടത്തില്‍ ജോലി എടുക്കവെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഇതില്‍ തൊഴിലാളിയായ ക്രിസ്റ്റിയുടെ പരിക്ക് ഗുരുതരമാണ്. രാവിലെ എട്ടേകാലോടെ ലക്ഷ്മി എസ്റ്റേറ്റിലെ വെസ്റ്റ് ഡിവിഷനില്‍ ഫീല്‍ഡ് നമ്പര്‍ 19ലെ തേയിലത്തോട്ടത്തില്‍ ജോലിക്കുപോയ തൊഴിലാളികളാണ് ആക്രമണത്തിന് ഇരയായത്.
തോട്ടത്തില്‍ ജോലിക്കിറങ്ങവെ സമീപത്തെ കാട്ടില്‍ നിന്നിരുന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു.വനത്തില്‍ നിന്ന് പാഞ്ഞെത്തിയ കാട്ടുപോത്ത് തൊഴിലാളിയായ ക്രിസ്റ്റിയെ കൊമ്പില്‍ കുത്തി എറിഞ്ഞു. കൂടെയുണ്ടായിരുന്ന മണി കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ നിലത്ത് വീണു പരിക്കേറ്റത്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ഇരുവരെയും മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ചത്. തൊഴിലാളിയായ ക്രിസ്റ്റിയുടെ പരിക്ക് ഗുരുതരമാണ്. ഈ മേഖലയില്‍ കാട്ടുപോത്തുകളുടെ സാന്നിധ്യം ഉണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...