Maharashtra bus accident: മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
Maharashtra bus accident: പൂനെയിലെ പിംപിൾ ഗുരവിൽ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പൂനെ-റായ്ഗഡ് അതിർത്തിയിൽ പുലർച്ചെ 4.30നാണ് അപകടമുണ്ടായത്.
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഇരുപത്തിയഞ്ചിലധികം പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. പൂനെയിലെ പിംപിൾ ഗുരവിൽ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്ന ബസ് പൂനെ-റായ്ഗഡ് അതിർത്തിയിൽ പുലർച്ചെ 4.30നാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് റായ്ഗഡ് എസ്പി സോമനാഥ് ഗാർഗെ പറഞ്ഞു. അപകടത്തെ സംബന്ധിച്ച് വിവരം ലഭിച്ചയുടൻ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...