143 കോടി രൂപയുടെ ആസ്തി, സ്വന്തമായി കാറില്ല.. ഇത് ഉദ്ധവ് താക്കറെ...!!
മെയ് 21ന് നടക്കാനിരിക്കുന്ന നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലേയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു...
മുംബൈ: മെയ് 21ന് നടക്കാനിരിക്കുന്ന നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലേയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു...
കുടുംബത്തോടൊപ്പം എത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ പോലും അദ്ദേഹം മത്സരിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുകയും ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയുമായിരുന്നു.
താക്കറെ കുടുംബത്തില്‍ നിന്ന് ഇതാദ്യമായാണ് ഒരു വ്യക്തി മഹാരാഷ്ട്രയുടെ അമരത്ത് എത്തുന്നത്. ഉദ്ധവ് താക്കറെ നിയമസഭയിലോ, കൗൺസലിലോ അംഗമല്ല. അതിനാല്‍ അധികാരമേറ്റ് 6 മാസത്തിനകം സഭയിൽ അംഗമാകേണ്ടത് അനിവാര്യമാണ്. അതനുസരിച്ച് മെയ് 27നകം സഭയിൽ അംഗമായില്ലെങ്കിൽ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വരുമായിരുന്നു.
എന്നാല്‍, ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുന്ന അംഗമാകാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് അദ്ദേഹത്തിന് നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വന്നത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. ഈ വേളയിലാണ് നാമനിര്‍ദേശ പത്രികക്കൊപ്പം ഉദ്ധവ് സമര്‍പ്പിച്ച ആസ്തി വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 143 കോടി രൂപയുടെ ആസ്തി ഉദ്ധവ് താക്കറെയ്ക്കും കുടുംബത്തിനുമുള്ളതായാണ് പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു. എന്നാല്‍, സ്വന്തമായി ഒരു കാറില്ല എന്ന് വെളിപ്പെടുത്തിയത് ആശ്ചര്യപ്പെടുത്തി. വായ്പ അടക്കം 15 കോടി രൂപയുടെ ബാധ്യതയുമുണ്ട്. കൂടാതെ, ഉദ്ധവ് താക്കറെക്കെതിരെ 24 കേസുകളാണുള്ളത്. ഇതില്‍ പതിനാല് കേസുകള്‍ മുഖപത്രത്തില്‍ വന്ന അപകീര്‍ത്തികരമായ വാര്‍ത്തകളുടെയും ചിത്രങ്ങളുടെയും പേരിലാണ്.
മെയ് 21നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്. ഉദ്ധവ് താക്കറെ ഉള്‍പ്പെടെ മഹാ അഘാഡി സംഖ്യത്തിലെ 5 സ്ഥാനാര്‍ഥികളും തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചു.
27 എംഎല്‍എമാരുടെയോ എംഎല്‍സിമാരുടെയോ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് വിജയിക്കാന്‍ സാധിക്കൂ. കോണ്‍ഗ്രസ് ഒരു സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതോടെ മഹാ വികാസ് അഖാഡി സംഖ്യത്തിന്‍റെ 5 സ്ഥാനാര്‍ഥികളുടെയും വിജയം ഉറപ്പായി....
മഹാരാഷ്ട്ര വിധാന്‍ സഭ എന്ന പേരിലാണ് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ കൗണ്‍സില്‍ അറിയപ്പെടുന്നത്. ആറ് വര്‍ഷമാണ് അംഗത്വ കാലാവധി. 78 അംഗ സംഭയില്‍ 66 പേര്‍ തിരഞ്ഞെടുപ്പിലൂടേയും ബാക്കിയുള്ളവര്‍ സര്‍ക്കാര്‍ താത്പര്യപ്രകാരം ഗവര്‍ണറുടെ നോമിനേഷനിലൂടെയുമാണ് അംഗത്വം നേടുക.l