രാജ്യത്തുടനീളം തക്കാളി വില കുതിച്ചുയരുകയാണ്. തക്കാളി വിൽക്കാനുള്ളവർക്ക് പൊന്നും വിലയാണ് ലഭിക്കുന്നത്. ഇത്തരത്തിൽ മഹാരാഷ്ട്രയിലെ ഒരു കർഷകനാണ് ജാക്ക്പോട്ട് അടിച്ചത്. പൂനെയിലാണ് തക്കാളി കർഷകനായ തുക്കാറാം ഭാഗോജി ഗയാക്കറും കുടുംബത്തിനുമായിരുന്നു കോളടിച്ച്.തുക്കാറാമിന് 18 ഏക്കർ കൃഷിഭൂമിയാണുള്ളത്. 12 ഏക്കർ സ്ഥലത്ത് മകൻ ഈശ്വർ ഗയാക്കറും മരുമകൾ സൊനാലിയും ചേർന്നാണ് തക്കാളി കൃഷി ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ തുക്കാറാം ഭാഗോജി ഗയാക്കറും കുടുംബവും ഒരു മാസം കൊണ്ട് 13,000 തക്കാളി പെട്ടികളാണ് വിറ്റത് 1.5 കോടിയിലധികം രൂപയാണ് സമ്പാദിക്കുകയും ചെയ്തു.കഴിഞ്ഞ മാസം ഒരു പെട്ടിക്ക് 1,000 രൂപ മുതൽ 2,400 രൂപ വരെ വിലയ്ക്കാണ് തക്കാളി വിറ്റത്.നല്ല ഗുണനിലവാരമുള്ള തക്കാളിയാണ് തങ്ങൾ കൃഷി ചെയ്യുന്നതെന്നും തക്കാളിയെ കീടങ്ങളിൽ നിന്ന് സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സഹായിക്കുമെന്നും കുടുംബം പറഞ്ഞു.


തുക്കാറാമിന്റെ മരുമകൾ സൊനാലിയാണ് തക്കാളിയുടെ നടീൽ, വിളവെടുപ്പ്, പാക്കിങ്ങ് തുടങ്ങിയ ജോലികൾ കൈകാര്യം ചെയ്യുന്നത്, മകൻ ഈശ്വർ വിൽപ്പന, നടത്തിപ്പ്, സാമ്പത്തിക ആസൂത്രണം എന്നിവ കൈകാര്യം ചെയ്യുന്നു. അനുകൂലമായ വിപണി സാഹചര്യങ്ങൾ അനുഭവിച്ചറിഞ്ഞതിനാൽ കഴിഞ്ഞ മൂന്ന് മാസത്തെ കഠിനാധ്വാനത്തിന് നല്ല ഫലം ലഭിച്ചതായി ഇവർ സമ്മതിക്കുന്നു.


തക്കാളി വിൽപനയിലൂടെ ഒരു മാസം കൊണ്ട് 80 കോടി രൂപയുടെ ബിസിനസാണ് പൂനെ നാരായണ്‌ഗഞ്ചിൽ സ്ഥിതി ചെയ്യുന്ന ജുന്നു അഗ്രികൾച്ചറൽ പ്രൊഡക്‌സ് മാർക്കറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പാദിച്ചത്.പ്രദേശത്തെ 100 ഓളം സ്ത്രീകൾക്ക് തൊഴിലും കമ്മിറ്റി നൽകി.


നല്ല ഗുണനിലവാരമുള്ള (20 കിലോഗ്രാം) തക്കാളി പെട്ടികൾക്ക് ഏറ്റവും ഉയർന്ന വില 2,500 രൂപയായിരുന്നു, അതായത് കിലോഗ്രാമിന് 125 രൂപ.തക്കാളി കർഷകർ കോടീശ്വരന്മാരാകുന്നത് മഹാരാഷ്ട്രയിൽ മാത്രം ഒതുങ്ങുന്നതല്ല. ഈയാഴ്ച കർണാടകയിലെ കോലാറിൽ നിന്നുള്ള കർഷക കുടുംബം 2000 പെട്ടി തക്കാളി വിറ്റ് 38 ലക്ഷം രൂപയുമായി നാട്ടിലേക്ക് മടങ്ങിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.