Maharashtra Floor Test: അജയ്യനായി ഏക്‌നാഥ് ഷിൻഡെ, 164 എംഎൽഎമാരുടെ പിന്തുണ
മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്തത്തില്‍ നടന്ന വിമത നീക്കം പൂര്‍ണ്ണ വിജയം നേടി. ഏക്‌നാഥ് ഷിൻഡെ സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. 164 എംഎൽഎമാരാണ് ഷിൻഡെയെ പിന്തുണച്ചത്. 3 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
Mumbai: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്തത്തില്‍ നടന്ന വിമത നീക്കം പൂര്‍ണ്ണ വിജയം നേടി. ഏക്‌നാഥ് ഷിൻഡെ സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. 164 എംഎൽഎമാരാണ് ഷിൻഡെയെ പിന്തുണച്ചത്. 3 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അതേസമയം, പ്രതിപക്ഷത്ത് 99 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. വിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിനിടെ നാല് പ്രതിപക്ഷ എംഎൽഎമാർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ല. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാക്കളുമായ അശോക് ചവാൻ, വിജയ് വഡേത്തിവാർ, എൻസിപിയുടെ അന്ന ബൻസോഡെ, സംഗ്രാം ജഗ്താപ് എന്നിവര്‍ വൈകി സഭയില്‍ എത്തിയതിനാല്‍ പ്രവേശനം അനുവദിച്ചില്ല.
Also Read: Supreme Court: ജഡ്ജിമാർക്ക് നേരെയുള്ള വ്യക്തിപരമായ ആക്രമണം അപകടകരം, ജസ്റ്റിസ് ജെബി പർദിവാല
നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ ഏക്‌നാഥ് ഷിൻഡെയുടെ വിജയത്തിന് ശേഷം, പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്ത അംഗങ്ങളോട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നന്ദി അറിയിച്ചു.
മഹാരാഷ്ട്ര അസംബ്ലിയുടെ സ്പീക്കറായി രാഹുൽ നർവേക്കറിനെ തിരഞ്ഞെടുത്ത് ഒരു ദിവസത്തിന് ശേഷമാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. മഹാരാഷ്ട്രയിൽ രണ്ടാഴ്ച നീണ്ട രാഷ്ട്രീയ സംഘർഷത്തിന് ശേഷമാണ് വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്.
ഷിൻഡെ സർക്കാർ 166 വോട്ടുകൾക്ക് ഭൂരിപക്ഷം തെളിയിക്കുമെന്ന് ശനിയാഴ്ച ഉപ മുഖ്യമന്ത്രി ഫഡ്‌നാവിസ് അവകാശപ്പെട്ടിരുന്നു. നിലവിൽ, 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ബിജെപിക്ക് 106 എംഎൽഎമാരാണ് ഉള്ളത്. ഷിൻഡെ 39 വിമത ശിവസേന എംഎൽഎമാരെയും ചില സ്വതന്ത്രരെയും ഒപ്പം ചേര്‍ത്തിട്ടുണ്ട്. അടുത്തിടെ ഒരു ശിവസേന എംഎൽഎയുടെ മരണത്തെത്തുടർന്ന്, നിയമസഭയിലെ നിലവിലെ അംഗബലം 287 ആയി കുറഞ്ഞു. ആ സാഹചര്യത്തില്‍ ഭൂരിപക്ഷം 144 ആണ്.
ഇതിനിടെ പാർട്ടിക്ക് പുതിയ വിപ്പിനെ അംഗീകരിച്ച നിയമസഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹർജി നൽകി
മഹാ വികാസ് ആഘാഡി സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നതിന് മുന്‍പ് സര്‍ക്കാരിന് 169 അംഗങ്ങളുടെ പിന്‍ബലം ഉണ്ടായിരുന്നു. ശിവസേണ (55), എൻസിപി (53), കോൺഗ്രസ് (44), കൂടാതെ, ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഭരണസഖ്യത്തിന് ആകെ 169 നിയമസഭാംഗങ്ങളുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...