Fuel Price: വന്‍ വിലക്കുറവില്‍ മദ്യം, ഇന്ധനത്തിന് പകരം മദ്യത്തിന് നികുതി കുറച്ച് മഹാരാഷ്ട്ര..!!
ഇന്ധന നികുതി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ മദ്യത്തിന് നികുതി കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍...!! നികുതി കുറച്ചതോടെ സംസ്ഥാനത്ത് മദ്യത്തിന് വന്‍ വിലക്കുറവ്.... ഇതോടെ മഹാരാഷ്ട്രയില്‍ ഇന്ധനവില കുറയുമെന്ന ജനങ്ങളുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.....
Mumbai: ഇന്ധന നികുതി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ മദ്യത്തിന് നികുതി കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍...!! നികുതി കുറച്ചതോടെ സംസ്ഥാനത്ത് മദ്യത്തിന് വന്‍ വിലക്കുറവ്.... ഇതോടെ മഹാരാഷ്ട്രയില്‍ ഇന്ധനവില കുറയുമെന്ന ജനങ്ങളുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.....
മഹാരാഷ്ട്രയില്‍ പെട്രോളിനും ഡീസലിനും പകരം മദ്യത്തിന്‍റെ VAT കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സർക്കാർ പ്രഖ്യാപിച്ചത്. തീരുമാനം അനുസരിച്ച് മദ്യത്തിന്‍റെ പ്രത്യേക നികുതി 300 ശതമാനത്തിൽ നിന്ന് 150 ശതമാനമായാണ് സർക്കാർ കുറച്ചിരിയ്ക്കുന്നത്.
Also Read: മദ്യപാനി നുണ പറയില്ല...!! മധ്യ പ്രദേശ് Excise Officer നടത്തിയ പരാമര്‍ശം വൈറല്‍
ഇന്ധനവിലയ്ക്ക് (Fuel Price) കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചതോടെ രാജ്യത്ത് പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കുറഞ്ഞത്. തുടര്‍ന്ന് സംസ്ഥാനങ്ങളോട് VAT കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. BJP അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ഉടന്‍ തന്നെ നടപ്പാക്കിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളും VAT കുറച്ചിരുന്നു.
അതേസമയം, LDF ഭരിക്കുന്ന കേരളവും സഖ്യ സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയും കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം അവഗണിക്കുകയായിരുന്നു... തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മദ്യത്തിന് നികുതി കുറച്ചുകൊണ്ടുള്ള നിര്‍ണായക തീരുമാനം കൈക്കൊണ്ടത്....!!
മദ്യത്തിന് നികുതി കുറച്ചത് അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ള മദ്യക്കടത്ത് തടയാനാണ് എന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സര്‍ക്കാര്‍ നീക്കത്തെ കോണ്‍ഗ്രസ് നേതാക്കളും പിന്തുണച്ചു. സംസ്ഥാനത്ത് മദ്യത്തിന് VAT കൂടുതലായതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍നിന്ന് സംസ്ഥാനത്തേയ്ക്ക് മദ്യം എത്തുന്നതായാണ് സര്‍ക്കാരിന്‍റെ കണ്ടെത്തല്‍. ഇത് നിയന്ത്രിക്കാനാണ് ഈ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
അതേസമയം, മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതികരണവുമായി BJP നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര സര്‍ക്കാര്‍ പെട്രോളിന് ലിറ്ററിന് 29 രൂപ, 25 പൈസയും ഡീസലിന് 20 രൂപ 78 പൈസയും VAT ഈടാക്കുന്നുണ്ട്. ഇതോടെ മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 110 രൂപയിലും ഡീസൽ വില ലിറ്ററിന് 95 രൂപയിലുമാണ്.