ഥാറിന്റെ 5 ഡോർ മോഡൽ ഉടൻ വിപണിയിൽ;വിലയിൽ മാജിക് കാണിക്കാൻ മഹീന്ദ്ര
ഇന്റീരിയറും എക്സ്റ്റീരിയറും വിഡിയോയിൽ കാണാൻ സാധിക്കും. തിരിച്ചറിയാതിരിക്കുന്നതിന് വേണ്ടി കാമോഫ്ലാഗ് സ്റ്റിക്കറുകൾ ഒട്ടിച്ചാണ് പരീക്ഷണം. നീളം കൂടിയതൊഴിച്ചാൽ വാഹനത്തിന്റെ രൂപത്തിന് കാര്യമായ മാറ്റമില്ല
എസ് യുവികളിൽ സൂപ്പർസ്റ്റാറായ ഥാറിന്റെ 5 ഡോർ പതിപ്പുമായി മഹീന്ദ്ര ഉടൻ എത്തുന്നു.നിലവിലെ 3 ഡോർ ഥാറിന്‍റെ രൂപഭംഗി നിലനിർത്തി നീളം കൂട്ടിയെത്തുന്ന കരുത്തന്റെ പരീക്ഷണയോട്ടങ്ങളുടെ അവസാന ഘട്ടത്തിലാണ് മഹീന്ദ്ര. ഉടൻ പുറത്തിറങ്ങുന്നതിന് മുന്നോടിയായി നടക്കുന്ന പരീക്ഷണയോട്ടത്തിന്റെ സ്പൈ വിഡിയോകളും പുറത്തുവന്നിരിക്കുന്നു.
വാഹനത്തിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും വിഡിയോയിൽ കാണാൻ സാധിക്കും. തിരിച്ചറിയാതിരിക്കുന്നതിന് വേണ്ടി കാമോഫ്ലാഗ് സ്റ്റിക്കറുകൾ ഒട്ടിച്ചാണ് പരീക്ഷണം. നീളം കൂടിയതൊഴിച്ചാൽ വാഹനത്തിന്റെ രൂപത്തിന് കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. ഡാഷ് ബോർഡും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മുൻ നിര സീറ്റുകളുമെല്ലാം നിലവിലെ ഥാറിന് സമാനം തന്നെയാണ്. മെറ്റൽ റൂഫാണ്, അതുകൊണ്ടുതന്നെ നിലവിലെ ഥാറിലുള്ള റോൾ കേജുകൾ ഉണ്ടാവില്ല്. രണ്ടു നിര സീറ്റുകൾ തന്നെയായിരിക്കും പുതിയ വാഹനത്തിനും.
ALSO READ: ഗുരുവായൂരപ്പന്റെ ഥാർ ഇനി വിഘ്നേഷിന് സ്വന്തം; ഥാർ സ്വന്തമാക്കിയത് 43ലക്ഷം നൽകി
നേരത്തെ എൻജിൻ ശേഷിയും വിലയും കുറഞ്ഞ ഥാർ പുറത്തിക്കാൻ മഹീന്ദ്ര തയാറെടുക്കുന്നു എന്ന് വാർത്തകൾ പരന്നിരുന്നു. കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിൽ ആദ്യമായി അനാവരണം ചെയ്ത ഥാറിന്റെ ഔപചാരിക അരങ്ങേറ്റം ഗാന്ധി ജയന്തി നാളിലായിരുന്നു. ഓൾ വീൽ ഡ്രൈവ് സംവിധാനത്തോടെ പെട്രോൾ, ഡീസൽ എൻജിനുകളിലാണ് ഥാർ ലഭിക്കുന്നത്. സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് സാധ്യതകളോടെ എ എക്സ്, എൽ എക്സ് വകഭേദങ്ങളിലാണ് പുതിയ ഥാർ കസ്റ്റമേഴ്സിന് ലഭിക്കുന്നത്.
150 ബി എച്ച് പി വരെ കരുത്തും 320 എൻഎം ടോർക്കും സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ എം സ്റ്റാലിയൻ ടർബോ പെട്രോൾ എൻജിന് ആറ് സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളുണ്ട്. 130 ബി എച്ച് പി വരെ കരുത്തും 300 എൻ എം ടോർക്കും സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ഉണ്ടാകും.പുതിയ 5 ഡോർ ഥാറിന്റെ വില നിലവിലെ ഥാറിനെക്കാൾ അൽപം മുകളിൽ ആയിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...