New Delhi: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കഴിഞ്ഞ കുറേ നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. Cash-for-Query കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ അവര്‍ ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Delhi Air Quality: കനത്ത മൂടൽമഞ്ഞ്, ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും വളരെ മോശം നിലയില്‍  


ഇപ്പോള്‍ അടുത്ത 30 ദിവസത്തിനുള്ളില്‍ ഔദ്യോഗിക വസതി ഒഴിയാൻ TMC വനിതാ നേതാവിന് നോട്ടീസ് നല്‍കിയിരിയ്ക്കുകയാണ്. ഔദ്യോഗിക വൃത്തങ്ങള്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.  നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ തകർക്കാൻ പാർലമെന്‍റിൽ ചോദ്യങ്ങൾ ചോദിക്കാൻ ഒരു വന്‍ വ്യവസായി, ർശൻ ഹിരാനന്ദാനിയിൽ നിന്ന് സമ്മാനങ്ങളും പണവും സ്വീകരിച്ച കേസില്‍ തൃണമൂൽ കോൺഗ്രസ് നേതാവ് കുറ്റക്കാരിയാണ് എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാര്‍ലമെന്‍റ് എത്ത്ക്സ് കമ്മിറ്റി അംഗത്വം റദ്ദാക്കല്‍ നടപടി സ്വീകരിച്ചത്. 


Also Read:  Important Update on Aadhaar: 3 ദിവസത്തിനകം ആധാര്‍ വിവരങ്ങള്‍ പുതുക്കിയില്ല എങ്കില്‍ പണ നഷ്ടം!! 


മഹുവ മൊയ്ത്രയും ശ്രീ ദർശൻ ഹിരാനന്ദാനിയും തമ്മിലുള്ള പണമിടപാടുകള്‍ നിയമപരവും സ്ഥാപനപരവും സമയബന്ധിതവുമായ രീതിയിൽ കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണം എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, മൊയ്‌ത്ര തന്‍റെ ലോക്‌സഭാ ലോഗിൻ ക്രെഡൻഷ്യലുകൾ ബിസിനസുകാരനായ ദർശൻ ഹിരാനന്ദാനിയുമായി പങ്കിട്ടുവെന്ന് സംശയാതീതമായി ഒരു 'ത്രെഡ്‌ബെയർ ടെസ്റ്റ്‌' സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 


മഹുവയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എത്തിക്സ് കമ്മിറ്റി ശരിവച്ച സാഹചര്യത്തിലാണ് പാര്‍ലമെന്‍റ്  അവരെ ശബ്ദ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പുറത്താക്കിയത്. മഹുവ മൊയ്‌ത്ര അധാർമ്മികമായ പെരുമാറ്റം, പാർലമെന്‍റ് അംഗങ്ങൾക്ക് ലഭ്യമായ പദവികളുടെ ലംഘനം, സഭയെ അവഹേളിക്കൽ എന്നിവയിൽ കുറ്റക്കാരിയാണ് എന്നാണ് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയത്.


അതേസമയം, ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് മഹുവ മൊയ്ത്ര ഇതിനോടകം സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്. പാർലമെന്‍റ് അംഗത്വം നഷ്ടമായതോടെ തന്നെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്നും ഇത് ബിജെപിയുടെ അവസാനത്തിന്‍റെ തുടക്കമാണെന്നും മൊയ്ത്ര പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.