ബാലിശമായ പെരുമാറ്റം,നേതാക്കളെ ഒതുക്കി,പാർട്ടിയെ തകർത്തു; രാഹുലിനെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദ്
അനുഭവപരിചയമില്ലാത്ത അനുയായികളുടെ പുതിയ കൂട്ടം` പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയെന്നും അദ്ദേഹം തൻറെ രാജിക്കത്തിൽ കുറ്റപ്പെടുത്തുന്നു.
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഗുലം നബി ആസാദിൻറെ രാജിക്കത്ത്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം എല്ലാ തരത്തിലും പാർട്ടിക്ക് ദോഷം ചെയ്തു. പാർട്ടിയിൽ നിലനിന്നിരുന്ന കൂടിയാലോചനാ സംവിധാനത്തെ രാഹുൽ തകർത്തു. 2013 ജനുവരിക്ക് ശേഷം പാർട്ടിയിലെ സംഘടനാ സംവിധാനങ്ങളിൽ വിള്ളൽ വീഴ്ത്തിയെന്നും അദ്ദേഹം പറയുന്നു.
രാഹുലിൻറെ ഭരണം പർട്ടിയിലെ മുതിർന്നവരും പരിചയസമ്പന്നരുമായ എല്ലാ നേതാക്കളെയും അകറ്റിനിർത്തിയായിരുന്നു. അനുഭവപരിചയമില്ലാത്ത അനുയായികളുടെ പുതിയ കൂട്ടം" പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയെന്നും അദ്ദേഹം തൻറെ രാജിക്കത്തിൽ കുറ്റപ്പെടുത്തുന്നു.
ALSO READ: Big Breaking: ഗുലാം നബി ആസാദ് രാജിവെച്ചു; രാജിക്കത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനം
"അദ്ദേഹത്തിന്റെ പക്വതയില്ലായ്മയുടെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളിലൊന്നാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളുടെ മുഴുവൻ കണ്ണുവെട്ടിച്ച് സർക്കാർ ഓർഡൻസ് കീറിക്കളഞ്ഞതെന്നും ഇത് സർക്കാരിന് തന്നെ ദോഷമായി ഭവിക്കുകയാണ് ചെയ്തതെന്നും രാജിക്കത്തിലുണ്ട്.ഈ ഒരൊറ്റ നടപടി 2014 ലെ യുപിഎ സർക്കാരിന്റെ പരാജയത്തിന് ഗണ്യമായ സംഭാവന നൽകി.
2014 മുതലുള്ള നിങ്ങളുടെ (സോണിയാ ഗാന്ധി)നേതൃത്വത്തിലും തുടർന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലും നടന്ന രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടു.2014 മുതൽ 2022 വരെ നടന്ന 49 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 39 എണ്ണത്തിലും പരാജയപ്പെട്ടു. നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് പാർട്ടി വിജയിച്ചത്. നിർഭാഗ്യവശാൽ, ഇന്ന് രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്, മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ വളരെ നാമമാത്രമായ സഖ്യകക്ഷിയാണ്-രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...