പസഫിക്ക് മേഖലയിൽ ഇന്ത്യക്കൊപ്പം കൈ കോർത്ത് ഫ്രാൻസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി 90 മിനിറ്റോളം നീണ്ട ചർച്ചയിലാണ് പ്രതിരോധ വാണിജ്യരംഗങ്ങളിൽ ഫ്രാൻസ് താൽപ്പര്യം അറിയിച്ചത്. 
ശക്തമായ ക്വാഡ് സഖ്യത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിലവിൽ അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയുമാണുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്‌ക്കൊപ്പം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ യേസ് ലേ ഡ്രിയാനും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറൻസ് പാർലേയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന്  പ്രധാനമന്ത്രിക്കും മാക്രോണിനുമൊപ്പം ഒരുമിച്ച് കൂടിയ ശേഷമാണ് ചർച്ചകൾ അവസാനിപ്പിച്ചത്.


നോർദിക്ക് രാജ്യങ്ങളിലെ സന്ദർശനത്തിനൊടുവിലാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തിയത്. ആകെ 9 രാജ്യങ്ങളാണ് നോർദിക്കിലുള്ളത്. ഭരണതുടർച്ച നേടിയ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ചർച്ചകൾക്ക് മുന്നോടിയായി അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല .


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.