Fire accident: മുസഫർപൂരിൽ ഹോട്ടലിൽ വൻ തീപിടിത്തം
ബ്രബാപുര താന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.
മുസഫർപൂർ: ബിഹാറിലെ മുസഫർപൂരിൽ ഹോട്ടലിൽ വൻ തീപിടിത്തം. ബ്രബാപുര താന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷം തീയണച്ചതായി അഗ്നിശമനസേനാ വിഭാഗം വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അഗ്നിശമനസേനാംഗം കൃഷ്ണ യാദവ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...