ചെന്നൈ: തമിഴ്നാട് ബിജെപി നേതൃനിരയില്‍ പുതിയ ഭാരവാഹികള്‍... പ്രസിഡന്‍റ് എല്‍ മുരുഗനാണ് ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ച് ജില്ലകളിലേക്കുള്ള ഓഫീസ് ഭാരവാഹികള്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ട്രഷറർ, വിവിധ വിഭാഗങ്ങളുടെ പ്രസിഡന്റുമാർ, ദേശീയ ജനറൽ കൗൺസിൽ അംഗങ്ങൾ, പുതിയ വക്താക്കൾ, ജില്ലാ നിരീക്ഷകർ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍.


പത്താം ക്ലാസില്‍ ഒരാള്‍ തോറ്റു; അവനെ മാത്രം വിളിച്ച് ഹെഡ്മാസ്റ്റര്‍!!


അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന DMKയുടെ മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വിപി ദുരൈസ്വാമിയാണ്  സംസ്ഥാന യൂണിറ്റ് വൈസ് പ്രസിഡന്റ്.  വാനതി ശ്രീനിവാസനെയും നൈനാർ നാഗേന്ദ്രനെയും വൈസ് പ്രസിഡന്‍റുമാരായി നിയമിച്ചു. 


നടിമാരായ മധുവന്തി അരുൺ, ഗൗതമി, 'കുട്ടി' പത്മിനി, നമിത എന്നിവരെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നിയമിച്ചു. കലാ-സാംസ്കാരിക വിഭാഗത്തിന്റെ പുതിയ പ്രസിഡന്‍റായി ഗായത്രി രഘുറാമിനെയും ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ടഡ പെരിയസാമിയെയും നിയമിച്ചു. 


ഒന്‍പത് വയസുകാരി സഹോദരനോട് പരാതി പറഞ്ഞു; പീഡനക്കേസില്‍ അറസ്റ്റിലായത് 47കാരന്‍


കെ ടി രാഘവൻ, പ്രൊഫ. ആർ. ശ്രീനിവാസൻ, കരു നാഗരാജൻ എന്നിവരെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നൽകി. എസ്ആർ ശേഖർ സംസ്ഥാന ട്രഷററായി തുടരും. അടുത്തിടെ ബിജെപിയിൽ ചേർന്ന ആർ സി പോൾ കനഗരാജിനെ അഡ്വക്കേറ്റ്സ് വിംഗ് പ്രസിഡന്റായി നിയമിച്ചു. ഫെബ്രുവരിയിൽ പാർട്ടിയിൽ ചേർന്ന മുൻ AIADMK MP ശശികല പുഷ്പയെയും ദേശീയ ജനറൽ കൗൺസിൽ അംഗമായി നിയമിച്ചു. 


മുൻ MLA പൊന്‍ വിജയരാഘവനും ദേശീയ ജനറൽ കൗൺസിൽ അംഗമായി. സുബ നാഗരാജൻ, ഡി കുപ്പുറാമു, എം എസ് രാമലിംഗം, എം സുബ്രഹ്മണ്യൻ, സി നരസിംഹൻ, എസ് കെ കാർവേന്ദൻ, തിരുപ്പതി നാരായണൻ, കെ കനിമൊഴി എന്നിവരെ പാർട്ടിയുടെ സംസ്ഥാന വക്താക്കളായി നിയമിച്ചു.