Bengaluru Attack: ബെംഗളൂരൂവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം; കല്ലേറിൽ അഞ്ച് വയസ്സുകാരന്റെ തലയ്ക്ക് പരിക്കേറ്റു
malayali family attacked in bengaluru: ദീപാവലി ഷോപ്പിങ്ങിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങവേ കസനഹള്ളി ചൂഢസന്ദ്രയിൽ വച്ച് ബൈക്കിലെത്തിയ 2 പേർ കാർ തടയുകയായിരുന്നു.
ബെംഗളൂരുവിൽ കാർ തടഞ്ഞ് നിർത്തി മലയാളി കുടുംബത്തിന് നേരെ ആക്രമണം. ഐടി മേഖലയിൽ ജോലി ചെയ്യുന്ന അനൂപ് ജോർജിനും കുടുംബത്തിനും നേരെയാണ് കസവനഹള്ളിയിൽ വെച്ച് ആക്രമണം ഉണ്ടായത്. സംഭവത്തിൽ അനൂപിന്റെ മകൻ അഞ്ച് വയസ്സുകാരൻ സ്റ്റീവിന് തലയ്ക്ക് പരിക്കേറ്റു.
ബുധനാഴ്ചയായിരുന്നു സംഭവം. അനൂപിനെ കൂടാതെ ഭാര്യ ജിസ്, മക്കളായ സ്റ്റീവ്, സെലസ്റ്റ എന്നിവരും കാറിൽ ഉണ്ടായിരുന്നു. ദീപാവലി ഷോപ്പിങ്ങിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങവേ കസനഹള്ളി ചൂഢസന്ദ്രയിൽ വച്ച് ബൈക്കിലെത്തിയ 2 പേർ കാർ തടയുകയായിരുന്നു.
Read Also: മാസത്തിന്റെ ആദ്യദിനം ഉപഭോക്താക്കൾക്ക് ഇരുട്ടടി; വാണിജ്യ എൽപിജി സിലണ്ടർ വില വർധിച്ചു!
കാർ തടഞ്ഞു നിർത്തിയവർ ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടു. അപരിചിതർ ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടതിൽ സംശയം തോന്നിയ അനൂപ് കാർ മുന്നോട്ട് എടുക്കുകയായിരുന്നു. സംഘത്തിലെ ഒരാൾ കാറിന്റെ പിൻ ഗ്ലാസിലേക്ക് കല്ലെറിഞ്ഞു. ഈ ഗ്ലാസ് ചീളുകൾ തെറിച്ചാണ് സ്റ്റീവിന് പരിക്കേറ്റത്.
മകനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ രണ്ടുപേര്‍ പിന്തുടര്‍ന്നെത്തി ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞു. എന്നാല്‍, നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് അനൂപ് പറയുകയായിരുന്നു.
അനൂപിന്റെ പരാതിയിൽ പാരപ്പന അഗ്രഹാര പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാരപ്പന സ്വദേശി കൃഷ്ണമൂർത്തിയെന്ന ആളെ അറസ്റ്റ് ചെയ്തു. രണ്ടാമൻ ഒളിവിലാണ്. യാത്രക്കിടെ അനൂപിന്റെ കാർ പ്രതികളുടെ ബൈക്കിൽ ഉരസ്സിയെന്നും അതുകൊണ്ടാണ് കാർ തടഞ്ഞതെന്നുമാണ് കൃഷ്ണമൂർത്തിയുടെ മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.