ഡൽഹിയിൽ മലയാളി വിദ്യാർഥി മർദനമേറ്റ് മരിച്ചു
ഡൽഹിയിൽ മലയാളി വിദ്യാർഥി മർദനമേറ്റ് മരിച്ചു. പാലക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മകൻ രജത് ആണ് മരിച്ചത്. ഡൽഹി സല്‍വാന്‍ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പാൻമസാല വിൽപനക്കാരുടെ സംഘമാണ് വിദ്യാർഥിയെ മർദിച്ചു കൊന്നത്. ഡൽഹിയിൽ മയൂർവിഹാർ ഫേസ് മൂന്നിൽ ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥി മർദനമേറ്റ് മരിച്ചു. പാലക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മകൻ രജത് ആണ് മരിച്ചത്. ഡൽഹി സല്‍വാന്‍ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പാൻമസാല വിൽപനക്കാരുടെ സംഘമാണ് വിദ്യാർഥിയെ മർദിച്ചു കൊന്നത്. ഡൽഹിയിൽ മയൂർവിഹാർ ഫേസ് മൂന്നിൽ ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
ട്യൂഷനുപോയി രജത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പാന്‍ മസാലക്കാരന്‍ രജതിനെയും സുഹൃത്തുക്കളെയും സമീപത്തേക്ക് വിളിച്ചു. കുട്ടികള്‍ കടയില്‍നിന്നും മോഷണം നടത്തിയതായി ആരോപിച്ചു.ഇവരുമായി തർക്കമുണ്ടായതിനെ തുടർന്ന് രജത് അടക്കമുള്ള നാല് മലയാളി വിദ്യാർഥികളെ സമീപത്തുള്ള പാർക്കിലേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു.ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ രജതിനെ അടുത്തുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു ആശുപത്രിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.എന്നാല്‍ സാരമായി പരിക്കേറ്റ രജത് വൈകിട്ട് ആറരയോടെ മരണപ്പെടുകയായിരുന്നു. രണ്ട് പേര്‍ ചേര്‍ന്നാണ് കുട്ടികളെ മര്‍ദ്ദിച്ചതെന്നാണ് സൂചന.
രജതിന്‍റെ മരണത്തെ തുടര്‍ന്ന് നൂറുകണക്കിന് മലയാളികളാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് .ഡല്‍ഹിയിലെ ന്യൂ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായ ശേഷമാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് .ഡല്‍ഹി മലയാളികള്‍ ആരോപിക്കുന്നു.മർദനത്തിൽ പരിക്കേറ്റ മൂന്ന് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് അലംഭാവം കാട്ടിയെന്ന് ഡല്‍ഹി മലയാളികള്‍ ആരോപിച്ചു . മർദനമേറ്റ കുട്ടികളിൽ നിന്ന് ഇന്നാണ് പൊലീസ് മൊഴിയെടുക്കൽ ആരംഭിച്ചത്.സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തില്ല.