ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്ഷേപകരമായ പരാമർശങ്ങൾക്ക് പിന്നാലെ മാലദ്വീപിനെതിരെ കടുത്ത നടപടികളാണ് ഇന്ത്യ എടുത്തിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ഇതിനിടെ നിരവധി പ്രതികരണങ്ങൾ വന്നു കഴിഞ്ഞു. ഇപ്പോഴിതാ  ഇന്ത്യയിലെ മുൻനിര ട്രാവൽ കമ്പനികളും മാലദ്വീപിനെതിരെ രോഷം പ്രകടിപ്പിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്: പ്രതികളെ വിട്ടയച്ചത് റദ്ദാക്കി സുപ്രീംകോടതി


ഇന്ത്യയിലെ ഏറ്റവും വലിയ യാത്രാ ബുക്കിംഗ് കമ്പനിയായ EaseMyTrip മാലദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിംഗുകളും ഇതോടെ റദ്ദാക്കിയതായി അറിയിച്ചു. കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ നിശാന്ത് പിട്ടിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. രാജ്യത്തിൻ്റെ ഐക്യദാർഢ്യത്തിനൊപ്പം ചേരുന്നതിൻ്റെ ഭാഗമായി മാലദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിംഗുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ EaseMyTrip തീരുമാനിച്ചിരിക്കുകയാണെന്ന് നിശാന്ത് പിട്ടി വ്യക്തമാക്കി.


Also Read: ആ പോലീസ് ഉദ്യോഗസ്ഥൻ നീക്കം ചെയ്ത പേരുകൾ; തെളിവുകൾ പോയിട്ടും, നീതി മായാത്ത കേസ്


പ്രധാനമന്ത്രി മോദിക്കെതിരെ മാലദ്വീപ് വനിതാ മന്ത്രി മറിയം ഷിയുന സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസമാണ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.  ഒപ്പം സഹമന്ത്രിമാരായ മാൽഷ, ​ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇക്കാര്യം മാലദ്വീപിലെ മുഹമ്മദ് മുയിസൂ സർക്കാരിനോട് ഇന്ത്യ ഉന്നയിക്കുകയം ചെയ്തിരുന്നു.  ഉത്തരവാദപ്പെട്ട മന്ത്രിമാർ തന്നെ ഇന്ത്യയെ പ്രകോപിപ്പിച്ചത് മാലദ്വീപ് ടൂറിസത്തിന് ഉണ്ടാക്കുന്ന തിരിച്ചടി ചെറുതാവില്ലെന്നാണ് റിപ്പോർട്ട്.  ഓരോ വർഷവും രണ്ടര ലക്ഷത്തോളം ഇന്ത്യക്കാരാണ് മാലദ്വീപ് സന്ദർശിക്കുന്നത്. അതുകൊണ്ടുകൂടി ആയിരിക്കാം ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപഹസിക്കുന്ന ഭാഷ ഉപയോഗിച്ച മാലദ്വീപ് മന്ത്രിമാരുടെ കസേര തെറിച്ചത് മിന്നൽ വേഗത്തിലായിരുന്നു. 


Also Read: ബില്‍ക്കിസ് ബാനു കേസ്; എല്ലാ പ്രതികളും രണ്ട് ആഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി


വിവാദം ചൂടുപിടിച്ചതോടെ ഇന്ത്യയിലെ ചലച്ചിത്ര, ക്രിക്കറ്റ് താരങ്ങളടക്കമുള്ളവർ മാലദ്വീപിനെതിരെ രംഗത്തെത്തി. അക്ഷയ് കുമാർ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ, സൽമാൻ ഖാൻ, സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ മാലദ്വീപ് മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചും മാലദ്വീപിനേക്കാൾ മനോഹര ഇടമായി ലക്ഷദ്വീപിനെ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.  താരങ്ങളടക്കം ബോയ്കോട്ട് മാലിദ്വീപ് ക്യാമ്പയിനിന് പിന്തുണ നല്‍കിയതോടെ ശരിക്കും വെട്ടിലായിരിക്കുകയാണ് മാലദ്വീപ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.