ഡൽഹി:യുവാക്കൾക്ക് മുന്നിൽ വാഗ്ദാനങ്ങളുമായി മല്ലികാർജ്ജുൻ ഖാർഗെ.കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാൽ 50 വയസിന് താഴെയുള്ളവർക്ക് 50 ശതമാനം സീറ്റ് നൽകുമെന്നാണ് ഖാർഗെയുടെ പുതിയ വാഗ്ദാനം. ഹൈദരാബാദിലെയും വിജയവാഡിലെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങളെയും പാർട്ടി പ്രവർത്തകരെയും സന്ദർശിക്കവെയായിരുന്നു ഖാർഗെ പ്രഖ്യാപനം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദയ്പൂർ പ്രഖ്യാപനത്തിൽ പാർട്ടിയിലെ 50 ശതമാനം സീറ്റുകളും 50 വയസിനുതാഴെയുള്ള ആളുകൾക്ക് നൽകുമെന്ന് ഞങ്ങൾ ഉറപ്പ് നൽകിയിരുന്നു. താനത് ചെയ്യുമെന്നായിരുന്നു ഖാർഗെയുടെ പ്രസ്താവന.കൂടാതെ കർഷകർ, തൊഴിലാളികൾ, എസ്സി, എസ്ടി, ഒബിസി, ന്യൂനപക്ഷങ്ങൾ, ചെറുകിട വ്യവസായികൾ തുടങ്ങിയവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും ഖാർഗെ പറഞ്ഞു.


 ‌യുവാക്കളും സ്ത്രീകളും ഉൾപ്പെടെ എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നത്.കുറച്ച് പേർ കോൺഗ്രസ് വിട്ടത് സിബിഐയെയും ഇ ഡിയെയും ഭയന്നിട്ടാണെന്നും അല്ലാതെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.