കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ കേശാരിനാഥ് ത്രിപാഠി മുഖ്യമന്ത്രി മമത ബാനര്‍ജിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.  മമതയോടൊപ്പം മറ്റ്41 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ലയും കോല്‍ക്കത്ത മേയര്‍ ശോഭന്‍ ചാറ്റര്‍ജിയും ഉള്‍പ്പെടെ 17 പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നടക്കുന്ന വലിയ ചടങ്ങില്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, ബബൂല്‍ സുപ്രിയോ, ബംഗ്ലാദേശ് വ്യവസായമന്ത്രി, ബിഹാര്‍, യുപി, ഡല്‍ഹി മുഖ്യമന്ത്രിമാര്‍, മുന്‍ കാഷ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള  എന്നിവര്‍ പങ്കെടുത്തു.


തുടര്‍ച്ചയായ രണ്ടാം തവണയാണ് മമത മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.294 അംഗ നിയമസഭയില്‍ 211 സീറ്റുകള്‍ നേടിയാണ് മമത സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തിയത്. പാര്‍ട്ടിക്ക് ലോക്‌സഭയില്‍ 35 അംഗങ്ങളും രാജ്യസഭയില്‍ 12 അംഗങ്ങളുമുണ്ട്.