നളന്ദ: കൊലപാതകത്തിനുശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പ്രദേശവാസികൾ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞു. ബീഹാറിലെ നളന്ദ ഷെരീഫിലാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ ഒരാളെ കൊലപ്പെടുത്തിയ ശേഷം ഓടിപ്പോയ പ്രതി ഒരു കെട്ടിടത്തിന് മുകളില്‍ ഓടിക്കേറി. തുടര്‍ന്ന് നാട്ടുകാര്‍ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.


ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രദേശവാസികളായ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


VIDEO: