Ayodhya Ram Temple: അയോധ്യയിൽ രാമക്ഷേത്ര സമുച്ചയത്തിന്‍റെ  വീഡിയോ പകര്‍ത്തുന്നതിനിടെ യുവാവ്‌ അറസ്റ്റിൽ. ചൊവ്വാഴ്ച വൈകുന്നേരം അയോധ്യയിലെ രാമജന്മഭൂമി സമുച്ചയത്തിന്‍റെ പത്താം നമ്പർ ഗേറ്റിന് സമീപം വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Ram Temple Consecration: കടുത്ത വിമര്‍ശനത്തിനൊടുവില്‍ അദ്വാനിയ്ക്കും മുരളി മനോഹർ ജോഷിയ്ക്കും ക്ഷണക്കത്ത്   
 
 അനധികൃത ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള പ്രദേശമാണ് രാമക്ഷേത്ര പരിസരം. ഛത്തീസ്​ഗഢ് സ്വദേശി ഭാനു പട്ടേൽ ആണ് അറസ്റ്റിലായത്. 


ബൈക്കില്‍ ക്ഷേത്ര പരിസരത്ത് എത്തിയ ഇയാള്‍ ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ വീഡിയോ പകർത്തുന്നതിനിടെയാണ് പോലീസിന്‍റെ പിടിയിലായത്. രാം ജന്മഭൂമി പോലീസ് സ്റ്റേഷനിൽ രഹസ്യാന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം, ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായില്ല.  
 
അയോധ്യയില്‍ രാമ ക്ഷേത്രം ഉത്ഘാടനത്തിന് മുന്‍പുള്ള അവസാന മിനുക്കുപണിയിലാണ്. ക്ഷേത്ര പരിസരത്തിന്‍റെ സുരക്ഷയും അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു. ജനുവരി 22 ന് പ്രധാനമന്ത്രി മോദി ക്ഷേത്രം ഉത്ഘാടനം ചെയ്യും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.