ന്യൂഡല്‍ഹി: 'മന്‍ കി ബാത്തി'ന്റെ മൂന്നാം വാര്‍ഷികദിനമായ ഇന്ന്‍ പരിപാടിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ ശുചിത്വത്തിന്‍റെ പ്രാധാന്യം എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ ശുചീകരണ പദ്ധതി സ്വച്ഛ്​ ഭാരത്​ കൂടുതല്‍ പങ്കാളിത്തത്തോടുകൂടി നടപ്പാക്കണം എന്ന് അദ്ദേഹം പറഞ്ഞു. ശുചീകരണം ശീലമാക്കണം. അതിനായി ആശയപരമായ നീക്കം തന്നെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പാവപ്പെട്ട ഖാദിതൊഴിലാളികളുടെ ക്ഷേമത്തിനായി ഇൗ ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാവരും ഒരു ഖാദി ഉത്​പന്നം വാങ്ങിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 


ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷ​​​െന്‍റ സ്വച്ഛ്​ ഭാരത്​ ബ്രാന്‍ഡ്​ അംബാസഡറായ 18കാരന്‍ ബിലാല്‍ ദാറിനെ അദ്ദേഹം അഭിനന്ദിച്ചു. വൂളാര്‍ തടാകത്തില്‍ നിന്ന്​ 12,000 കിലോ മാലിന്യമായിരുന്നു​ ഒരു വര്‍ഷത്തിനി​െട ബിലാല്‍ നീക്കം ചെയ്​തത്​.


ഹരിയാനയില്‍ ദേര സച്ച സൗധ നേതാവ്​ ഗുര്‍മീത്​ റാം റഹീം സിങ്ങി​െന അറസ്​റ്റ്​ ചെയ്​തതുമായി ബന്ധപ്പെട്ട്​ ​െപാട്ടിപ്പുറപ്പെട്ട അതിക്രമങ്ങള്‍ സഹിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.


സൈന്യത്തില്‍ ചേര്‍ന്ന്​ രാജ്യ സേവനത്തിനിറങ്ങിയ ലഫ്​. സ്വാതി മഹാദികിനെയും ലഫ്​. നിധി ദുബെയെയും അദ്ദേഹംഅഭിനന്ദിച്ചു. രാജ്യത്തിന്‍റെ െഎക്യം നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു