ഔറംഗാബാദ്: പ്രമുഖ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റിൽ മൊബൈൽ ഫോണ്‍ ഓർഡർ ചെയ്ത് കാത്തിരുന്ന യുവാവിന് കിട്ടിയത് എന്താണെന്നറിയണ്ടേ? മൊബൈലുമായി ഒരു രീതിയിലും ബന്ധമില്ല കിട്ടിയ സാധനത്തിന്. നിങ്ങള്‍ ആലോചിക്കുകയായിരിക്കും പിന്നെ എന്താന്ന് അല്ലെ. മറ്റൊന്നുമല്ല ഇഷ്ടികയാണ് കിട്ടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തെ തുടർന്ന് ഷോപ്പിങ്ങ് സൈറ്റിനെതിരെ യുവാവ് പൊലീസിൽ പരാതി നൽകി.‌ ഒക്ടോബർ 9 നായിരുന്നു സംഭവം. മുംബൈയിലെ ഹഡ്കോ സ്വദേശി ഗജാനൻ ഖരതാണ് ഓൺലെൻ ഷോപ്പിംഗ് സൈറ്റിൽനിന്നും മൊബൈൽ ഫോൺ ഓർഡർ ചെയ്തത്. 


9,134 രൂപയ്ക്കാണ് ഫോൺ ഓർഡർ ചെയ്തത്. ഒരാഴ്ച്ചയ്ക്കുള്ളിൽ ഓർഡർ ഡെലിവറി ചെയ്യുമെന്ന് ഖരത്തിന് കമ്പനിയിൽ നിന്നും സന്ദേശം ലഭിച്ചിരുന്നു. ഞായറാഴ്ച്ച ഖരത്തിന് ഓർഡർ ചെയ്ത പ്രകാരം പാഴ്സല്‍ വന്നു. 


തുടർന്ന് പൊതി തുറന്ന ഗജാനൻ ഖരത്ത് ഞെട്ടിപ്പോയി. ഫോണിന് പകരം പൊതിക്കുള്ളിൽനിന്നും ഇഷ്ടികയാണ് അയാള്‍ക്ക് ലഭിച്ചത്.  പിന്നീട് ഖരത് ഡെലിവറി ബോയിയെ വിളിച്ചെങ്കിലും തനിക്കറിയില്ലെന്നായിരുന്നു അയാളുടെ മറുപടി. പാർസൽ‌ ഡെലിവറി ചെയ്യുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും, പൊതിക്കുള്ളിൽ എന്താണെന്ന് നോക്കേണ്ട കാര്യമില്ലെന്നും ഡെലവറി ബോയി പറഞ്ഞു.