Holi: ഹോളി ആഘോഷത്തിനിടെ പാട്ട് വച്ചതിനെ ചൊല്ലി തർക്കം; യുവാവിനെ കുത്തിക്കൊന്നു
ഇരുപത്തിരണ്ടുകാരനായ മനോജ് എന്നയാളാണ് കൊല്ലപ്പെട്ടത്.
ഡൽഹി: ഹോളി ആഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു. പടിഞ്ഞാറൻ ഡൽഹിയിലെ പഞ്ചാബി ബാഗിലെ മനോഹർ പാർക്ക് ഏരിയയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഇരുപത്തിരണ്ടുകാരനായ മനോജ് എന്നയാളാണ് കൊല്ലപ്പെട്ടത്.
സഹോദരിയുടെ വീട്ടിൽ ഹോളി ആഘോഷിക്കാൻ എത്തിയ പ്രസാദും മനോജും ഉച്ചത്തിൽ പാട്ട് പാടിയതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഇരുവരും ഉച്ചത്തിൽ പാട്ട് പാടിയതിനെ അയൽവാസികൾ ചോദ്യം ചെയ്തു. തുടർന്ന് തർക്കം കയ്യാങ്കളിയായി. ഇതിനിടെയാണ് മനോജിന് കുത്തേറ്റത്.
മനോജിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിൽ മനോജിന്റെ സഹോദരനും പരിക്കേറ്റു. സംഭവത്തിൽ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി ഡിസിപി അറിയിച്ചു. സംഭവത്തിലെ ദൃക്സാക്ഷിയും മരിച്ചയാളുടെ സഹോദരിയുമായ ഖുശ്ബുവിന്റെ മൊഴി രേഖപ്പെടുത്തി. അയൽവാസികളായ മിഥുൻ സാഹ്നി, ബിജേന്ദർ സാഹ്നി, തിൽജു സാഹ്നി, രവീന്ദ്ര സാഹ്നി, രാജ്കുമാർ, ഗരിബൻ കുമാർ എന്നിവരാണ് പ്രതികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...