ടിക്ടോക് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങി, യുവാവിന് ദാരുണാന്ത്യം!!
ടിക്ടോക് വീഡിയോ ചിത്രീകരിക്കാന്‍ ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം!!
ചെന്നൈ: ടിക്ടോക് വീഡിയോ ചിത്രീകരിക്കാന്‍ ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം!!
തമിഴ്നാട്ടിലെ ഹൊസൂര്‍ പാര്‍വതി നഗര്‍ സ്വദേശിയും 22കാരനുമായ എസ്. വെട്രിവേലാണ് മരിച്ചത്. തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയിലാണ് സംഭവം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ ശ്വാസം മുട്ടിയാണ് മരിച്ചത്.
'നിങ്ങള്‍ അഭിമാനം'; മലയാളി നഴ്സിനെ അഭിനന്ദിച്ച് ആദം ഗില്‍ക്രിസ്റ്റ്
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കാനായി തടാകകരയിലെത്തിയ വെട്രിവേല്‍. ഇവര്‍ മദ്യലഹരിയിലായിരുന്നു.
ഇവിടെ നിന്നും മീനുകളെ പിടിച്ച ഇവര്‍ അവ വിഴുങ്ങുന്ന വീഡിയോ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, ജീവനുള്ള മീനിനെ വിഴുങ്ങിയ വെട്രിവേലിന് ചിത്രീകരണത്തിനിടെ ശ്വാസം മുട്ടുകയായിരുന്നു.
കൈമുത്തിയാൽ രോഗസൗഖ്യം: മുത്തലിനൊപ്പം കൊറോണയും കിട്ടി, ആൾദൈവം മരിച്ചു
തുടര്‍ന്ന്, ഗുരുതരാവസ്ഥയിലായ വെട്രിവേലിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹൊസൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെട്രിവേല്‍ മരിച്ചിരുന്നതായി ഹൊസൂര്‍ ടൌണ്‍ പോലീസ് അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ കേസെടുത്ത പോലീസ് സുഹൃത്തുക്കളുമായി
പന്തയം വച്ചാണോ വെട്രിവേല്‍ മീന്‍ വിഴുങ്ങിയത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കും.