ന്യൂഡൽഹി: ട്വിറ്ററിൽ ചിരിയുണർത്തി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. താൻ ചൊവ്വയിൽ കുടുങ്ങിക്കിടക്കുകയാണെന്ന ഒരാളുടെ ട്വീറ്റിനു മറുപടിയാണ് സുഷമ രസകരമാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കരണ്‍ സായിനി എന്നയാളാണ് മന്ത്രിയോട് തമാശരൂപേണ ട്വിറ്ററിൽ ചോദ്യം ചോദിച്ചത്. ‘ ഞാൻ ചൊവ്വയിൽ കുടുങ്ങി കിടക്കുകയാണ്​. മംഗാൾയാൻ വഴി അയച്ച ഭക്ഷണം 987 ദിവസം കൊണ്ട്​ തീർന്നിരിക്കുന്നു. എന്നാണ്​ മംഗൾയാൻ-2 അയക്കുക’ എന്നായിരുന്നു​ കിരൺ സായ്​നിയുടെ ട്വീറ്റ്​​. എപ്പോഴാണ് ഇന്ത്യയുടെ അടുത്ത ചൊവ്വാ ദൗത്യവുമെന്നുമായിരുന്നു ചോദ്യം. ഇതിന് 'നിങ്ങൾ ചൊവ്വയിൽ കുടുങ്ങിയാലും ഇന്ത്യൻ എംബസി നിങ്ങളെ സഹായിക്കാനെത്തും' എന്ന മന്ത്രിയുടെ മറുപടിക്ക് വൻ സ്വീകാര്യതയാണ് ട്വിറ്ററിൽ ലഭിച്ചിരിക്കുന്നത്.


 



 



 


ഇന്ത്യൻ പൗരൻമാരെ സഹായിക്കാൻ അതിർത്തികളോ ദൂരമോ തടസമല്ലെന്ന്​ തെളിയിച്ച മന്ത്രിയാണ്​ സുഷമ. ട്വിറ്ററിൽ സജീവമായ സുഷമക്ക്​ എട്ടുമില്യൻ ഫോളോവേ​ഴ്​സാണ്​ ഉള്ളത്​. സഹായമോ അഭ്യർത്ഥനയോ എന്തായാലും ട്വിറ്ററിലൂടെ നേരിട്ട്​ മറുപടി നൽകുകയെന്നതാണ്​ സുഷമ സ്വരാജി​​​​​ന്‍റെ രീതി. കഴിഞ്ഞ മാസം പാകിസ്​താൻ പൗരനായ കുഞ്ഞിന്​ ഇന്ത്യയിലേക്ക്​ ചികിത്സക്കുള്ള വിസ അനുവദിച്ചത്​ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.