Bizarre News: KSRTC ബസില്‍ യാത്രക്കാരൻ സഹയാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ചു...!!
Bizarre News: ഭക്ഷണം കഴിക്കാന്‍ ബസ് ജീവനക്കാരും മറ്റു യാത്രക്കാരും പുറത്തിറങ്ങിയപ്പോള്‍ ഇയാള്‍ ബസില്‍ കിടന്നുറങ്ങുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം തിരികെയെത്തിയ പെണ്‍കുട്ടി കാണുന്നത് യുവാവ് തന്‍റെ സീറ്റില്‍ മൂത്രമൊഴിയ്ക്കുന്നതാണ്.
Karnataka: അടുത്തിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍, ഒരു സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം ഏറെ വിവാദമായിരുന്നു. എന്നാല്‍, ഇപ്പോള്‍ സഹയാത്രികയുടെ സീറ്റില്‍ ഒരു യാത്രക്കാരന്‍ മൂത്രമൊഴിച്ചതായി വാര്‍ത്ത പുറത്തുവന്നിരിയ്ക്കുകയാണ്. കര്‍ണാടക ആര്‍ ടി സി ബസിലാണ് സംഭവം.
കെഎസ്ആര്‍ടിസിയുടെ വിജയപുര - മംഗളുരു KA-19 F-3554 എന്ന നമ്പര്‍ ബസില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സഭവം നടക്കുന്നത്. ചൊവ്വാഴ്ച രാത്രിയില്‍ അത്താഴം കഴിയ്ക്കാനായി ബസ് നിര്‍ത്തിയ സമയത്താണ് യാത്രക്കാരന്‍റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ മോശം പെരുമാറ്റമുണ്ടായത്.
Also Read: OYO Hotel Raid: ഒയോ ഹോട്ടലിൽ പോലീസ് റെയ്ഡ്, പെൺവാണിഭ സംഘം പിടിയില്‍
ഭക്ഷണം കഴിക്കാന്‍ ബസ് ജീവനക്കാരും മറ്റു യാത്രക്കാരും പുറത്തിറങ്ങിയപ്പോള്‍ ഇയാള്‍ ബസില്‍ കിടന്നുറങ്ങുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം തിരികെയെത്തിയ പെണ്‍കുട്ടി കാണുന്നത് യുവാവ് തന്‍റെ സീറ്റില്‍ മൂത്രമൊഴിയ്ക്കുന്നതാണ്.
Also Read: Pawan Khera Arrest Update: പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം, എഫ്ഐആറുകൾ സംയോജിപ്പിക്കണമെന്ന് സുപ്രീംകോടതി
പെണ്‍കുട്ടി ബഹളം വച്ചതോടെ മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ഓടിയെത്തി. സംഭവം ചോദ്യം ചെയ്തതോടെ ഇയാള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുകയും ബസ് ജീവനക്കാരോടും മറ്റ് യാത്രക്കാരോടും മോശമായി പെരുമാറുകയും ചെയ്തു. പിന്നീട് ബസ് ജീവനക്കാര്‍ ഇടപെട്ട് ഇയാളെ വഴിയില്‍ ഇറക്കി വിട്ടു.
പെണ്‍കുട്ടിയുടെ സീറ്റിന് തൊട്ടു മുന്നിലായിരുന്നു ഇയാളുടെ സീറ്റ്. ഉറക്കച്ചടവോടെ എഴുന്നേറ്റു വന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ സീറ്റില്‍ മൂത്രമൊഴിച്ചതാണെന്നാണ് വിവരം.
അതേസമയം സംഭവത്തില്‍ രേഖാമൂലം പരാതി നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായില്ലെന്ന് KSRTC അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ സീറ്റിൽ മൂത്രമൊഴിച്ചത് മെക്കാനിക്കൽ എഞ്ചിനീയർ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് 32 കാരനായ യാത്രക്കാരന്‍റെ വിവരം തേടാന്‍ ശ്രമിച്ചതായി കെഎസ്ആർടിസി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, പ്രതി തന്‍റെ വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്താതെ സംഭവത്തില്‍ മാപ്പ് പറയുകയാണ് ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...