2025 ഒക്ടോബർ 1 മുതൽ നിർമിക്കുന്ന എല്ലാ ട്രക്കുകളിലും ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി.  ദീർഘദൂരം സഞ്ചരിക്കുന്ന ട്രക്കുകളിലെ ഡ്രൈവർമാർക്ക് തൃപ്തികരമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാ​ഗത്തിലുള്ള ട്രക്കുകൾക്കും 12 ടണ്ണിന് മുകളിൽ ഭാരമുള്ള എൻ3 ട്രക്കുകൾക്കും വിജ്ഞാപനം ബാധകമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കാബിനിൽ എയർ കണ്ടീഷനിംഗ് സംവിധാനം ഘടിപ്പിച്ചതെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ലോറികളില്‍ ഉള്‍പ്പെടെ എ.സി. ക്യാബിനുകള്‍ ഉറപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട റോഡ് സുരക്ഷയും ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഗമനം.


കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് വിലയിരുത്തലുകള്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.