ചെന്നൈ: Mandus cyclone: നാളെ പുലർച്ചയോടെ മാന്‍ഡസ് ചുഴലിക്കാറ്റ് തീരം തൊടും. തമിഴ്‌നാട്ടിലെ കാരക്കലിന് സമീപമായിരിക്കും തീരംതൊടുന്നത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Cyclone Mandous: മാൻഡോസ് ചുഴലിക്കാറ്റ് അതി ശക്തമാകും, തമിഴ്‌നാട്ടില്‍ നിരവധി ജില്ലകളില്‍ റെഡ് അലേര്‍ട്ട്


ഇതിന്റെ അടിസ്ഥാനത്തിൽ പുതുച്ചേരിയിലും തമിഴ്‌നാട്ടിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.  ചുഴലികാറ്റ് ഇപ്പോൾ മഹാബലിപുരത്തുനിന്നും 230 കിലോമീറ്റർ അകലെയാണ് അതായത് ചെന്നൈയിൽ നിന്നും 250 കിലോമീറ്റർ അകലെയാണ്. കാറ്റിന്റെ വേഗത ഇപ്പോൾ കുറവാണ്. എന്നാൽ വീണ്ടും ശക്തി കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.


Also Read: Grah Gochar 2022: ഡിസംബർ അവസാന ആഴ്ച ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും, ലഭിക്കും വൻ ധനലാഭം! 


 


തമിഴ്നാട്ടിൽ ശക്തമായ മഴയും കാറ്റും ഉച്ചയോടെ തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ഇന്നും നാളെയും ചിലയിടത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ