Manipal Institute Controversy: മുസ്ലീം വിദ്യാർത്ഥിയെ തീവ്രവാദി എന്ന് വിളിച്ച പ്രൊഫസര്‍ക്കെതിരെ നടപടി
Manipal Institute Controversy: `ഒരു മുസ്ലീമായിരിക്കുന്നതും എല്ലാ ദിവസവും ഇത്തരത്തില്‍ അധിക്ഷേപം നേരിടുന്നതും ഒരു തമാശയല്ല` എന്ന് വിദ്യാർത്ഥി പ്രതികരിയ്ക്കുന്നത് കേൾക്കാം.
Karnataka: പഠിപ്പിക്കുന്നതിനിടെ മുസ്ലീം വിദ്യാർത്ഥിയെ അധിക്ഷേപിച്ച കോളേജ് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത് അധികൃതര്‍. വിഷയം വിവാദമായതിനെ തുടര്‍ന്നാണ് നടപടി.
ക്ലാസില്‍ പഠിപ്പിക്കുന്നതിനിടെ അദ്ധ്യാപകന്‍ മുസ്ലീം വിദ്യാര്‍ഥിയെ തീവ്രവാദി (കസബ്) എന്ന് വിളിയ്ക്കുകയായിരുന്നു. അജ്മൽ കസബ് 2008 നവംബര്‍ 26 ന് നടന്ന മുംബൈ ഭീകരാക്രമണ സമയത്ത് പിടിക്കപ്പെട്ട ഒരു പാക്കിസ്ഥാൻ ഭീകരനായിരുന്നു. ഇയാളുടെ പേരാണ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ വിളിച്ചത്.
Also Read: Gujarat Assembly Polls 2022: പാര്‍ട്ടിയില്‍ ഉണ്ട് 2 ആൽമരങ്ങൾ..!! കോണ്‍ഗ്രസില്‍ എത്തിയതേ BJPയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി ജയ് നാരായൺ വ്യാസ്
അദ്ധ്യാപകന്‍ നടത്തിയ അധിക്ഷേപത്തിന് വളരെ സൗമ്യമായ ഭാഷയില്‍ വിദ്യാര്‍ഥി പ്രതികരിയ്ക്കുന്നത് വീഡിയോയില്‍ കാണാം. ക്ലാസിലെ മറ്റൊരു വിദ്യാർത്ഥി പകർത്തിയ വീഡിയോയിൽ, "ഒരു മുസ്ലീമായിരിക്കുന്നതും എല്ലാ ദിവസവും ഇത്തരത്തില്‍ അധിക്ഷേപം നേരിടുന്നതും ഒരു തമാശയല്ല" എന്ന് വിദ്യാർത്ഥി പ്രതികരിയ്ക്കുന്നത് കേൾക്കാം.
"നിങ്ങൾ നിങ്ങളുടെ മകനോട് ഇങ്ങനെ സംസാരിക്കുമോ? അവനെ തീവ്രവാദി എന്ന് വിളിക്കുമോ? ഇത്രയധികം ആളുകളുടെ മുന്നിൽ വെച്ച് എങ്ങിനെ പറയാൻ കഴിയും? നിങ്ങൾ ഒരു പ്രൊഫസറാണ്, പഠിപ്പിക്കുന്നു. നിങ്ങൾക്ക് എന്നെ തീവ്രവാദി എന്ന് വിളിക്കാൻ കഴിയില്ല", വിദ്യാർത്ഥി പ്രൊഫസറോട് പറഞ്ഞു,
തന്‍റെ തെറ്റ് മനസിലാക്കിയ പ്രൊഫസർ ഉടന്‍ തന്നെ ക്ഷമ ചോദിയ്ക്കുകയും വിദ്യാര്‍ഥികള്‍ തനിക്ക് മക്കളെപ്പോലെയാണ് എന്നും വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍, ഒരു അദ്ധ്യാപകന്‍ ഇത്തരത്തില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ തമാശയല്ല എന്ന് വിദ്യാര്‍ഥി പറയുകയുണ്ടായി.
പിന്നീട്, വിഷയം വിവാദമാവുകയായിരുന്നു. വിഷയത്തില്‍ വിദ്യാർഥികളുടെ നേതൃത്വത്തിൽ പരസ്യ പ്രതിഷേധമുയർന്നു. തുടര്‍ന്ന് കോളേജ് അധികൃതര്‍ വിഷയത്തില്‍ ഇടപെട്ടു. വിദ്യാര്‍ത്ഥിയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും പ്രൊഫസര്‍ ക്കെതിരെ പരാതി നല്‍കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദമായത്. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതിഷേധം ശാന്തമാകാത്ത സാഹചര്യത്തില്‍ കോളേജ് അധികൃതർ പ്രൊഫസറെ സസ്പെൻഡ് ചെയ്തു.
വീഡിയോയിൽ വിദ്യാർത്ഥിയെ തീവ്രവാദി എന്നാണ് പ്രൊഫസർ അഭിസംബോധന ചെയ്യുന്നത്. മുംബൈ ഭീകരാക്രമണത്തിന്‍റെ വാർഷികമായ നവംബർ 26 ന് മണിപ്പാലിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് സംഭവം നടക്കുന്നത്.
അതേസമയം, സംഭവം വിവാദമായതോടെ അദ്ധ്യാപകനെതിരെ കോളെജ് അധികൃതര്‍ നടപടി ആരംഭിച്ചതായി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തിരിയ്ക്കുകയാണ്. ഇൻസ്റ്റിറ്റ്യൂട്ട് അത്തരം പെരുമാറ്റത്തെ അംഗീകരിക്കുന്നില്ലെന്നും ഈ സംഭവം കോളേജിന്‍റെ നയങ്ങളും നിയമങ്ങളും അനുസരിച്ച് കൈകാര്യം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...