Manipur Violence: മണിപ്പൂരില്‍ സാഹചര്യം അനുദിനം കൂടുതല്‍ വഷളാവുകയാണ്. മെയ്‌ അവസാനവാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദര്‍ശിച്ചതോടെ കാര്യങ്ങള്‍ ശാന്തമാവുമെന്ന വിലയിരുത്തലുകള്‍ തെറ്റി എന്ന് സൂചിപ്പിക്കുകയാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും വീഡിയോകളും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Manipur Violence: ശാന്തമാകാതെ മണിപ്പൂർ, കേന്ദ്രമന്ത്രി രാജ് കുമാര്‍ സിംഗിന്‍റെ വീടിന് അക്രമികൾ തീയിട്ടു 


വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരില്‍ മാസങ്ങളായി നടക്കുന്ന വംശീയ കലാപത്തില്‍ ഇതിനോടകം നൂറിലധികം പേര്‍ മരിച്ചു. ആയിരക്കണക്കിന് വീടുകള്‍ ആക്രമണകാരികള്‍ തീയിട്ടു നശിപ്പിച്ചു. മെയ്‌ മാസം തുടക്കത്തില്‍ ആരംഭിച്ച കലാപമാണ് വിരാമമില്ലാതെ തുടരുന്നത്. 


Also Read:  Wrestlers' Protest Update: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം, വെളിപ്പെടുത്തി സാക്ഷി മാലിക്  


കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ആക്രമണ സംഭവങ്ങളില്‍നിന്ന് ഒന്ന് വ്യക്തമാവുകയാണ്. ഇപ്പോള്‍ കലാപകാരികള്‍ നേതാക്കളേയും അവരുടെ വീടുകളും ലക്ഷ്യമിടുകയാണ്. കഴിഞ്ഞ ദിവസം ഇംഫാലിൽ കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി രാജ് കുമാര്‍ സിംഗിന്‍റെ വീടിന് അക്രമികൾ തീയിട്ടു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സംഭവസമയത്ത് രാജ് കുമാര്‍ സിംഗ് വീട്ടിലുണ്ടായിരുന്നില്ല. അതുകൂടാതെ, ഈ ആഴ്ച ആദ്യം സംസ്ഥാന മന്ത്രിയും ബിജെപി നേതാവുമായ നെംച കിപ്ഗന്‍റെ വീടും അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു.


സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ്, ഫോണ്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ സംസ്ഥാനത്തെ യഥാര്‍ത്ഥ സാഹചര്യം പുറം ലോകം അറിയുന്നില്ല. എങ്കിലും  ഭയാനകമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍  പ്രചരിയ്ക്കുന്നുണ്ട്. 


അതേസമയം, മണിപ്പൂര്‍ സംഘര്‍ഷത്തില്‍ അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിയ്ക്കുകയാണ് 1997സെപ്റ്റംബര്‍ 30 മുതൽ 2000 സെപ്റ്റംബര്‍ 30 വരെ 19-ാമത് കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ച ജനറൽ വേദ് പ്രകാശ്  മാലിക്. ട്വീറ്റിലൂടെയാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.  പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ ടാഗ് ചെയ്താണ് ട്വീറ്റ്.


ലെഫ്റ്റനന്‍റ്  ജനറൽ എൽ. നിഷികാന്ത സിംഗിന്‍റെ (റിട്ട.) ട്വീറ്റ് പരാമർശിച്ചുകൊണ്ടാണ് ജനറൽ മാലിക്  ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്. "മണിപ്പൂരിൽ നിന്നുള്ള വിരമിച്ച ലെഫ്റ്റനന്‍റ്  ജനറലിൽ നിന്നുള്ള അസാധാരണമായ ഒരു സങ്കടകരമായ കോൾ. മണിപ്പൂരിലെ ക്രമസമാധാന നിലയ്ക്ക് ഉയർന്ന തലത്തിൽ അടിയന്തര ശ്രദ്ധ ആവശ്യമാണ്", ജനറൽ വേദ് പ്രകാശ്  മാലിക് ട്വീറ്റ് ചെയ്തു.  


"താന്‍ സര്‍വീസില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന മണിപ്പൂരിൽ നിന്നുള്ള ഒരു സാധാരണ ഇന്ത്യക്കാരനാണ്. ഈ സംസ്ഥാനം ഇപ്പോള്‍ ഒന്നുമല്ലാതായിരിയ്ക്കുന്നു, ലിബിയ, ലെബനൻ, നൈജീരിയ എന്നിവിടങ്ങളിലെ പോലെ ഇവിടെയും ആർക്കും എപ്പോൾ വേണമെങ്കിലും ആരുടേയും ജീവനും സ്വത്തും നശിപ്പിക്കാം. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ?", ലെഫ്റ്റനന്‍റ്  ജനറൽ എൽ. നിഷികാന്ത സിംഗു ട്വീറ്റ് ചെയ്തിരുന്നു. 


മണിപ്പൂരില്‍ കഴിഞ്ഞ ഒന്നര മാസമായി നടക്കുന്ന കലാപത്തില്‍ ഇതുവരെ 120-ലധികം ആളുകൾ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത വിനാശകരമായ വംശീയ അക്രമം, മെയ് 3 നാണ് മണിപ്പൂരില്‍ ആരംഭിച്ചത്. 


സംസ്ഥാനത്തെ 50 ശതമാനത്തോളം വരുന്ന മെയ്തേയ് സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ സംഘര്‍ഷം ഉടലെടുത്തിരിയ്ക്കുന്നത്. മെയ്തേയ് സമുദായത്തെ പട്ടികവർഗ (എസ്ടി) പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തില്‍ പ്രതിഷേധിച്ച്  ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ (എടിഎസ്‌യു) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് മെയ് 3 മുതല്‍ മണിപ്പൂരിൽ അക്രമസംഭവങ്ങള്‍ നടക്കുകയാണ്. 
 
നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്‍റർനെറ്റ് നിരോധിച്ചിരിക്കുകയാണ്. അക്രമ സംഭവങ്ങളുടെ ,പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മെയ് 29 മുതൽ നാല് ദിവസം മണിപ്പൂർ സന്ദർശിച്ച് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ കര്‍ശനമാക്കിയിരുന്നു. 


മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സിവിൽ സൊസൈറ്റി, സ്ത്രീകൾ, ആദിവാസി വിഭാഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അതനുസരിച്ച്, സംസ്ഥാനത്ത് സമാധാന സമിതിയും അന്വേഷണ സമിതിയും രൂപീകരിച്ചിരുന്നു. എന്നാല്‍, ആഭ്യന്തരമന്ത്രിയുടെ ശ്രമങ്ങള്‍ വിജയം കണ്ടില്ല, രണ്ടു മൂന്ന് ദിവസത്തെ ശാന്തതയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് അക്രമങ്ങള്‍ നടമാടുകയാണ്...  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.