Manipur Violence Latest Update: മണിപ്പൂരില്‍ മാസങ്ങളായി തുടരുന്ന കലാപങ്ങള്‍ക്ക് ശമനമില്ല. ദിവസങ്ങൾ കഴിയുന്തോറും സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന്  പ്രദേശത്ത് അഞ്ച് ദിവസത്തേക്ക് ഇന്‍റർനെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്.  


Also Read:  Delhi Fire: ഡൽഹിയിലെ അലിപൂർ മാർക്കറ്റിൽ വൻ തീപിടിത്തം, മരണം 11 കവിഞ്ഞു; 4 പേർക്ക് പരിക്ക്


വ്യാഴാഴ്ച രാത്രി 300-400 പേരടങ്ങുന്ന ജനക്കൂട്ടം ചുരാചന്ദ്പൂരിലെ പോലീസ് സൂപ്രണ്ടിന്‍റെ (എസ്പി) ഓഫീസ് ആക്രമിക്കാൻ ശ്രമിച്ചത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിള്‍ കലാശിച്ചു. എസ്പിയുടെ ഓഫീസ് തകർക്കാനുള്ള ശ്രമത്തിൽ ജനക്കൂട്ടം കല്ലെറിയുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തു. സംഘർഷത്തെത്തുടർന്ന് ചുരാചന്ദ്പൂർ ജില്ലയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്‍റർനെറ്റ്  സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.


"ഏകദേശം 300–400 പേരടങ്ങുന്ന ജനക്കൂട്ടം എസ്പി സിസിപിയുടെ ഓഫീസ് ആക്രമിക്കാനും കല്ലെറിയാനും  ശ്രമിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആർഎഎഫ് ഉൾപ്പെടെയുള്ള കേന്ദ്ര സേന ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ചു, കാര്യങ്ങൾ നിരീക്ഷണത്തിലാണ്. എസ്പി ഓഫീസ് ആക്രമിക്കാന്‍ എത്തിയ വന്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാനും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനും റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്) ഉൾപ്പെടെയുള്ള സുരക്ഷാ സേനകൾക്ക് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കേണ്ടി വന്നതായി പോലീസ് പറഞ്ഞു.


അക്രമസംഭവങ്ങള്‍ അരങ്ങേറിയതോടെ പ്രദേശത്ത് ഐപിസിയുടെ 144 വകുപ്പ് നടപ്പാക്കുകയും 16-02- 2024 ന് 1:40 AM മുതൽ ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ 5 ദിവസത്തേക്ക് ചുരാചന്ദ്പൂർ ജില്ലയിൽ മൊബൈൽ ഇന്‍റർനെറ്റ് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരിയ്ക്കുകയാണ്. 


മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ഒരു പക്ഷെ സാമൂഹിക വിരുദ്ധർ മൊബൈൽ ഇന്‍റർനെറ്റ്  ഉപയോഗപ്പെടുത്താം, പൊതുജനങ്ങളുടെ വികാരം ഉണർത്തുന്ന ചിത്രങ്ങൾ, പോസ്റ്റുകൾ, വീഡിയോ സന്ദേശങ്ങൾ എന്നിവ വ്യാപകമായി പ്രചരിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്താം, ഇത് മുന്നില്‍ക്കണ്ടാണ് പ്രദേശത്ത് മൊബൈൽ ഇന്‍റർനെറ്റ് നിരോധിച്ചിരിയ്ക്കുന്നത്, ഉത്തരവില്‍ പറയുന്നു. 


അതേസമയം, കഴിഞ്ഞ വര്‍ഷം, അതായത്, 2023  മേയ് മാസം മുതല്‍ മണിപ്പൂര്‍ എരിയുകയാണ്. മെയ്‌തേയി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ (ST) ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട ഹൈക്കോടതി ഉത്തരവാണ് മണിപ്പൂരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറാന്‍ കാരണമായി പറയുന്നത്. ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശത്തിനെതിരെ മെയ് 3 ന് ഓൾ ട്രൈബൽ സ്റ്റുഡന്‍റ്സ് യൂണിയൻ (All Tribals Students Union - ATSU) സംഘടിപ്പിച്ച റാലിയിൽ മേയ്‌പ്പൂരിൽ അക്രമം നടന്നിരുന്നു. മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷം മാസങ്ങള്‍ നീണ്ട വന്‍ കലാപത്തിലേയ്ക്ക് നീങ്ങുകയായിരുന്നു.   



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.