Manipur Violence Update: മണിപ്പൂരില്‍ ക്രമസമാധാനനില കൂടുതല്‍ വഷളാവുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര മാസമായി തുടരുന്ന അക്രമ സംഭവങ്ങള്‍ ശമിക്കുന്ന മട്ടില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Manipur Violence: മണിപ്പൂരില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടല്‍ അനിവാര്യം, മുൻ സൈനിക മേധാവി വേദ് പ്രകാശ് മാലിക്


വ്യാഴാഴ്ച  രാത്രി ഇംഫാൽ ടൗണിൽ ജനക്കൂട്ടം സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ബിജെപി നേതാക്കളുടെ വീടുകൾ കത്തിക്കാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്.  സംഭവത്തില്‍ രണ്ട് സാധാരണക്കാർക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ, ഇംഫാൽ വെസ്റ്റിലെ ഇറിംഗ്ബാം പോലീസ് സ്റ്റേഷനിൽ നിന്നും ആയുധങ്ങൾ കൊള്ളയടിക്കാനും ശ്രമം നടന്നു. എന്നാൽ, ആയുധങ്ങളൊന്നും മോഷണം പോയിട്ടില്ല എന്ന് പോലീസ് അറിയിച്ചു.  


Also Read:  Manipur Violence: ശാന്തമാകാതെ മണിപ്പൂർ, കേന്ദ്രമന്ത്രി രാജ് കുമാര്‍ സിംഗിന്‍റെ വീടിന് അക്രമികൾ തീയിട്ടു


സംസ്ഥാനത്ത് കലാപകാരികള്‍ ഒത്തുകൂടുന്നത് തടയാൻ സൈന്യവും അസം റൈഫിൾസും മണിപ്പൂർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും സംസ്ഥാന തലസ്ഥാനത്ത് അർദ്ധരാത്രി വരെ സംയുക്ത മാർച്ച് നടത്തി. ഏകദേശം 1000 പേരടങ്ങുന്ന ഒരു ജനക്കൂട്ടം കൊട്ടാരവളപ്പിന് സമീപമുള്ള കെട്ടിടങ്ങൾ കത്തിക്കാൻ ശ്രമിച്ചു.  ജനക്കൂട്ടത്തെ പിരിച്ചുവിടാൻ RAF കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. 


മറ്റൊരു ജനക്കൂട്ടം എം.എൽ.എ ബിശ്വജീത്തിന്‍റെ വീടിന് തീയിടാൻ ശ്രമിച്ചു. എന്നിരുന്നാലും, RAF ആ ശ്രമം തടഞ്ഞ്. മറ്റൊരു ജനക്കൂട്ടം അർദ്ധരാത്രിക്ക് ശേഷം സിന്ജെമൈയിലെ ബിജെപി ഓഫീസ് വളഞ്ഞെങ്കിലും സൈനികരുടെ ശക്തമായ ഇടപെടല്‍ മൂലം ആ ശ്രമം പരാജയപ്പെട്ടു.  അതുപോലെ, ഇംഫാലിലെ പോരാംപേട്ടിനടുത്തുള്ള ബിജെപി (വനിതാ വിഭാഗം) അദ്ധ്യക്ഷ ശാരദാ ദേവിയുടെ വീട് അർധരാത്രിയോടെ ഒരു ജനക്കൂട്ടം തകർക്കാൻ ശ്രമിച്ചു. സമയോചിതമായ ഇടപെടല്‍ മൂലം യുവാക്കളെ പിരിച്ചുവിടാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞു.


ബിജെപി നേതാക്കളുടെ വീടുകള്‍ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ മണിപ്പൂരില്‍ കാണുവാന്‍ സാധിക്കുന്നത്‌. കഴിഞ്ഞ ദിവസം  ഇംഫാലിൽ കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി രാജ് കുമാര്‍ സിംഗിന്‍റെ വീടിന് അക്രമികൾ തീയിട്ടു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സംഭവസമയത്ത് രാജ് കുമാര്‍ സിംഗ് വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ആഴ്ച ആദ്യം സംസ്ഥാന മന്ത്രിയും ബിജെപി നേതാവുമായ നെംച കിപ്ഗന്‍റെ വീടും അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു.


മണിപ്പൂരില്‍ കഴിഞ്ഞ ഒന്നര മാസമായി നടക്കുന്ന കലാപത്തില്‍ ഇതുവരെ 120-ലധികം ആളുകൾ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത വിനാശകരമായ വംശീയ അക്രമം, മെയ് 3 നാണ് മണിപ്പൂരില്‍ ആരംഭിച്ചത്. 


സംസ്ഥാനത്തെ 50 ശതമാനത്തോളം വരുന്ന മെയ്തേയ് സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ സംഘര്‍ഷം ഉടലെടുത്തിരിയ്ക്കുന്നത്. മെയ്തേയ് സമുദായത്തെ പട്ടികവർഗ (എസ്ടി) പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തില്‍ പ്രതിഷേധിച്ച്  ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ (എടിഎസ്‌യു) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് മെയ് 3 മുതല്‍ മണിപ്പൂരിൽ അക്രമസംഭവങ്ങള്‍ നടക്കുകയാണ്. 
 
നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്‍റർനെറ്റ് നിരോധിച്ചിരിക്കുകയാണ്. അക്രമ സംഭവങ്ങളുടെ ,പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മെയ് 29 മുതൽ നാല് ദിവസം മണിപ്പൂർ സന്ദർശിച്ച് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ കര്‍ശനമാക്കിയിരുന്നു. 


മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സിവിൽ സൊസൈറ്റി, സ്ത്രീകൾ, ആദിവാസി വിഭാഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അതനുസരിച്ച്, സംസ്ഥാനത്ത് സമാധാന സമിതിയും അന്വേഷണ സമിതിയും രൂപീകരിച്ചിരുന്നു. എന്നാല്‍, ആഭ്യന്തരമന്ത്രിയുടെ ശ്രമങ്ങള്‍ വിജയം കണ്ടില്ല, രണ്ടു മൂന്ന് ദിവസത്തെ ശാന്തതയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് അക്രമങ്ങള്‍ നടമാടുകയാണ്.


മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തേയ് വിഭാഗം ഇംഫാൽ താഴ്‌വരയിലാണ് കൂടുതലായും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ഗോത്രവർഗ്ഗക്കാർ - നാഗകളും കുക്കികളും മലയോര ജില്ലകളിൽ താമസിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.