Manipur Violence Update: കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടെ മണിപ്പൂര്‍ ശാന്തമാകുന്നു എന്ന  വാര്‍ത്തയ്ക്ക് പിന്നാലെ സംസ്ഥാനത്ത് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മണിപ്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമ സംഭവങ്ങളില്‍ ഇരുന്നൂറോളം വീടുകള്‍ അക്രമികള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍, അതിന് തുടര്‍ച്ചയായി ചൊവ്വാഴ്ച പുലര്‍ച്ചെ മണിപ്പൂരിലെ സെറോ മേഖലയിൽ കുക്കി വിമതരുമായുണ്ടായ ഏറ്റുമുട്ടലിൽ അതിർത്തി രക്ഷാ സേന (BSF) ജവാൻ കൊല്ലപ്പെടുകയും രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.  കാക്‌ചിംഗ് ജില്ലയിലെ സുഗ്‌നുവിലെ സെറോ മേഖലയിലെ സ്‌കൂളിലാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടല്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ട്. 


Also Read: Manipur Violence Update: മണിപ്പൂർ അക്രമസംഭവങ്ങള്‍ അന്വേഷിക്കാൻ 3 അംഗ-പാനൽ രൂപീകരിച്ച് കേന്ദ്രം, റിപ്പോർട്ട് നല്‍കാന്‍ 6 മാസത്തെ സമയം
 
പുലർച്ചെ 4.15 ഓടെ സെറോ പ്രാക്ടിക്കൽ ഹൈസ്‌കൂളിൽ വിന്യസിച്ചിരുന്ന BSF സൈനികർക്ക് നേരെ കുക്കി സമുദായത്തില്‍പ്പെട്ട അക്രമികൾ വെടിവയ്പ്പ് നടത്തിയതായി ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഏറ്റുമുട്ടലിനിടെ കോൺസ്റ്റബിൾ രഞ്ജിത് യാദവിന് വെടിയേറ്റു, അദ്ദേഹത്തെ ഉടന്‍തന്നെ കാക്കിംഗിലെ ജിവൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു, എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല, സേന ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റ 2 അസം റൈഫിൾസ് ഉദ്യോഗസ്ഥരെ വിമാനമാർഗം മന്ത്രിപുഖ്രിയിലേക്ക് മാറ്റി. 


Also Read:  Update Aadhaar Card details: ആധാർ കാർഡിലെ വിവരങ്ങള്‍ സൗജന്യമായി മാറ്റാൻ ഇനി 8 ദിവസം മാത്രം!! 


അതേസമയം, മണിപ്പൂരിലെ സുഗ്നു/സെറോവിലെ പ്രദേശങ്ങളിൽ സമാധാന ശ്രമങ്ങളുടെ ഭാഗമായി അസം റൈഫിൾസ്, ബിഎസ്എഫ്, പോലീസ് എന്നീ സേനകളെ  വിന്യസിച്ചിട്ടുണ്ട്. എന്നാല്‍, ജൂൺ 05/06 രാത്രി മുഴുവൻ സുരക്ഷാ സേനയും കലാപകാരികളും തമ്മിൽ ഇടയ്ക്കിടെ വെടിവയ്പ്പ് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. 


Also Read:  Odisha Train Accident: ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 278, ഇനിയും തിരിച്ചറിയാനാകാതെ 100 ലധികം മൃതദേഹങ്ങൾ
 

മണിപ്പൂരില്‍ വീണ്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ  സംസ്ഥാനത്ത് ഇന്‍റർനെറ്റ് നിരോധനം ജൂൺ 10 വരെ നീട്ടി. ബ്രോഡ്‌ബാൻഡ് ഉൾപ്പെടെയുള്ള മൊബൈൽ ഡാറ്റ സേവനങ്ങളാണ് താൽക്കാലികമായി നിർത്തിവച്ചത് വിലക്ക് ജൂൺ 10ന്  വൈകുന്നേരം 3 മണി വരെ നീട്ടിയതായി കമ്മീഷണർ (ഹോം) എച്ച് ഗ്യാൻ പ്രകാശ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. മെയ് 3 നാണ് സംസ്ഥാനത്ത് ആദ്യമായി നിരോധനം ഏർപ്പെടുത്തിയത്.


മണിപ്പൂരിൽ ഒരു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ ഇതുവരെ ഏകദേശം 98 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 310 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 272 ദുരിതാശ്വാസ ക്യാമ്പുകളിലായി 37,450 പേരാണ് കഴിയുന്നത്


മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി സമുദായം കൂടുതലായും ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്. ആദിവാസികളായ നാഗകളും കുക്കികളും അടങ്ങുന്ന ജനസംഖ്യയുടെ 40 ശതമാനം വരുന്ന ഈ സമുദായം മലയോര ജില്ലകളിലാണ് താമസിക്കുന്നത്.


മെയ് 3 ന് ഓൾ ട്രൈബൽ സ്റ്റുഡന്‍റ്സ് യൂണിയൻ (All Tribals Students Union - ATSU)) സംഘടിപ്പിച്ച റാലിയിൽ  മേയ്‌പ്പൂരിൽ അക്രമം നടന്നിരുന്നു. റാലിയിൽ കുക്കി സമുദായത്തിൽ നിന്നുള്ളവരാണ് പങ്കെടുത്തത്.  ഏപ്രിൽ 19-ലെ മണിപ്പൂർ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്തെ മെയ്തേയ് സമുദായത്തെ ST വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.  മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷം വന്‍ കലാപത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. 


സമാധാനം പുനഃസ്ഥാപിക്കുന്നതിനായി 10,000 ത്തോളം ആർമി, അസം റൈഫിൾസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് ഒന്നടങ്കം വിന്യസിച്ചിട്ടുണ്ട്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.