Amit Shah: സംഘർഷങ്ങൾക്ക് അയവില്ല; അമിത് ഷാ ഇന്ന് മണിപ്പൂർ സന്ദർശിക്കും; അക്രമമേഖലകളം സന്ദർശിച്ചേക്കും
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ മണിപ്പൂരിൽ എത്തുന്നത്. ജൂൺ ഒന്നിന് ഷാ തിരിച്ച് മടങ്ങും.
ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂരിലെത്തും. ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദർശിച്ചേക്കുമെന്നാണ് വിവരം. വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും നടത്തുകയാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ജൂൺ 1ന് അമിത് ഷാ മടങ്ങും.
അതേസമയം മണിപ്പൂരിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി അക്രമങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. 25 ദിവസത്തിലേറെയായി ഇന്റർനെറ്റ് സേവനങ്ങളും തകരാറിലാണ്. റിപ്പോർട്ടുകൾ പ്രകാരം, ഇംഫാൽ താഴ്‌വരയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മെയ്തികൾക്കും മലനിരകളിൽ സ്ഥിരതാമസമാക്കിയ കുക്കി ഗോത്രവർഗക്കാർക്കും ഇടയിൽ വംശീയ അക്രമം തുടരുകയാണ്. മെയ് 3 ന് ആരംഭിച്ച ഏറ്റുമുട്ടലിന് ശേഷം 70-ലധികം ജീവനുകളാണ് നഷ്ടമായിരിക്കുന്നത്.
വംശീയ കലാപങ്ങളാൽ വലയുന്ന വടക്കുകിഴക്കൻ സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങിയിരുന്നു. വീടുകൾ കത്തിക്കുകയും സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുകയും ചെയ്ത 40 ഓളം സായുധ തീവ്രവാദികളെ സുരക്ഷാ സേന വധിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. എകെ-47, എം-16, സ്‌നൈപ്പർ റൈഫിളുകൾ എന്നിവ ഉപയോഗിച്ച് സായുധരായ തീവ്രവാദികൾ സാധാരണക്കാർക്ക് നേരെ വെടിയുതിർത്ത സംഭവങ്ങളും സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട്. “സർക്കാരിൽ വിശ്വാസം അർപ്പിക്കാനും സുരക്ഷാ സേനയെ പിന്തുണയ്‌ക്കാനും” മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
New Parliament building Inaguration: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം: 75 രൂപ നാണയവും പ്രത്യേക സ്റ്റാമ്പും പുറത്തിറക്കി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിന്റെ സ്മരണയ്ക്കായി പ്രത്യേക തപാൽ സ്റ്റാമ്പും 75 രൂപയുടെ നാണയവും പുറത്തിറക്കി. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭാചേംബറിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സ്റ്റാമ്പും നാണയവും പുറത്തിറക്കിയത്.34.65-35.35 ഗ്രാം ഭാരം 75 രൂപ നാണയത്തിന് വരുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യവകുപ്പ് നോട്ടീസിൽ വ്യക്തമാക്കി.
നാണയത്തിന്റെ ഒരുവശത്ത് മധ്യഭാഗത്തായി അശോകസ്തംഭത്തിന്റെ മുകൾ വശത്തെ സിംഹചിഹ്നമാണ് പതിച്ചിട്ടുള്ളത്, ഭാരത് എന്ന് ദേവനാഗരി ലിപിയിലും ഇന്ത്യ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രൂപയുടെ ചിഹ്നവും 75 എന്ന അക്കവും രേഖപ്പെടുത്തിയിരിക്കുന്നു. പാർലമെന്റ് മന്ദിര സമുച്ചയത്തിന്റെ ചിത്രം നാണയത്തിന്റെ മറുവശത്തും അതിന് താഴെയായി 2023 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
പാർലമെന്റിന്റെ പുതിയ മന്ദിരം നാമേവരിലും അഭിമാനവും പ്രതീക്ഷയും നിറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാർലമെന്റ് മന്ദിരം രാജ്യത്തിനായി സമർപ്പിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. ഫലകം അനാച്ഛാദനം ചെയ്തു കൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിർവ്വഹിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...