ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ പ്രശസ്ത ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണം ഏറെ മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളാണ്‌ അക്ഷയ്കുമാറുമായി നടത്തിയ സംഭാഷണത്തില്‍ പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. 


നിഷ്പക്ഷവും രാഷ്ട്രീയ രഹിതവുമായ ഒരു സംഭാഷണമായിരുന്നു ഇരുവരുടെയും. തന്‍റെ ജീവിതവുമായി ബന്ധപ്പട്ട കാര്യങ്ങളായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അക്ഷയ്കുമാറുമായി പങ്കു വച്ചത്. തന്‍റെ കുടുംബം, ജീവിത പശ്ചാത്തലം, ജീവിത ശൈലി തുടങ്ങിയ നിരവധി കാര്യങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. 


അക്ഷയ്: അഭിമുഖത്തിന്‍റെ തുടക്കത്തിൽ അക്ഷയ് ചോദിച്ച ചോദ്യം, അദ്ദേഹത്തിന്‍റെ ഡ്രൈവറുടെ മകള്‍ ഉന്നയിച്ച ചോദ്യമായിരുന്നു. അതായത്, പ്രധാനമന്ത്രി മാങ്ങ കഴിക്കാന്‍ ഇഷ്ടപ്പെടുന്നുവോ?  


നരേന്ദ്രമോദി: മാങ്ങ കഴിക്കാന്‍ ഇഷ്ടമാണ്. അതും മരത്തില്‍ തന്നെ മൂത്ത് പഴുത്ത മാങ്ങകള്‍. ഇപ്പോള്‍ ആ ശീലം മാറി, ജ്യൂസുകൾ ഉപയോഗിച്ചു തുടങ്ങി. എന്നാൽ ഇപ്പോൾ അതും നിയന്ത്രിച്ച്‌, വളരെ കുറച്ചു മാത്രം. 


അക്ഷയ്: താങ്കള്‍ പ്രധാനമന്ത്രിയാവുമെന്ന് കരുതിയിരുന്നോ?


നരേന്ദ്രമോദി: ഞാന്‍ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ എനിക്ക് എന്തെങ്കിലുമൊരു ജോലി ലഭിച്ചിരുന്നുവെങ്കില്‍ എന്‍റെ അമ്മ ഗ്രാമത്തില്‍ ശര്‍ക്കര (മധുരം) നല്‍കിയേനെ...


അക്ഷയ്: താങ്കള്‍ സന്യാസിയാവാന്‍ ആഗ്രഹിച്ചിരുന്നോ അതോ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നുവോ?


നരേന്ദ്രമോദി: 1962ലെ യുദ്ധവേളയില്‍ ഗുജറാത്തിലെ മെഹ്സാനയില്‍ നിന്നും പട്ടാളക്കാര്‍ ട്രെയിനില്‍ കയറുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. അവരും അവരുടെ ത്യാഗങ്ങളും എനിക്ക് പ്രചോദനമായിരുന്നു. ഗുജറാത്തിലെ സൈനിക സ്കൂളിനെപ്പറ്റി അറിയാനും അതില്‍ ചേരാനും ആഗ്രഹമുണ്ടായിരുന്നു. 


അക്ഷയ്: ദേഷ്യം തോന്നാറുണ്ടോ, കോപം എങ്ങിനെയാണ്‌ നിയന്ത്രിക്കുന്നത്‌?


നരേന്ദ്രമോദി: ദേഷ്യമുണ്ടാകാറില്ല എന്ന് ആളുകള്‍ പറയുമ്പോള്‍ നമുക്ക് അതിശയം തോന്നാം. നല്ല കാര്യങ്ങളെപ്പറ്റി കൂടുതല്‍ ചിന്തിക്കുമ്പോള് ഇത്തരത്തിലുള്ള പ്രവണതകള്‍ നമ്മുടെ ഉള്ളില്‍നിന്നും തനിയെ നീങ്ങിപ്പോകും. എനിക്ക് ദേഷ്യപ്പെടാനുള്ള അവസരം ലഭിച്ചിട്ടില്ല. അഥവാ ഉണ്ടായ തന്നെ അതിനെ ഞാന്‍ അപ്പോള്‍ തന്നെ നിയന്ത്രിക്കാറുണ്ട്. 


അക്ഷയ്: കുടുംബത്തോടൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നോ?


നരേന്ദ്രമോദി: വര്‍ഷങ്ങള്‍ക്കു മുന്‍പേ കുടുംബത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നവനാണ് ഞാന്‍. ഇപ്പോള്‍ ഇതാണെന്‍റെ ജീവിതം. എന്തിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുകയെന്ന് എന്‍റെ അമ്മ പലപ്പോഴും ചോദിക്കാറുണ്ട്. ഇപ്പോള്‍ കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയാണ്. അമ്മ ഡല്‍ഹിയില്‍ എത്തിയാലും ഒപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ല. അമ്മയ്ക്ക് ഗ്രാമത്തില്‍ ജീവിക്കുന്നതാണ് ഇഷ്ടം.


അക്ഷയ്: താങ്കള്‍ വളരെ കണിശക്കാരനാണെന്ന് തോന്നിയിട്ടുണ്ടോ?


നരേന്ദ്രമോദി: ഞാന്‍ അങ്ങേയറ്റം കര്‍ക്കശക്കാരനാണ് എന്ന തരത്തിലുള്ള ഇമേജ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സുഹൃത്തെന്നനിലയില്‍ ഇടപെടാനാണ്‌ ആഗ്രഹം. 


അക്ഷയ്: പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നും സുഹൃത്തുക്കള്‍?


നരേന്ദ്രമോദി: ഗുലാം നബി ആസാദ്‌ നല്ല സുഹൃത്താണ്. മമതാ ബാനര്‍ജി എല്ലാ വര്‍ഷവും ഒന്നോ രണ്ടോ കുര്‍ത്തകള്‍ സമ്മാനിക്കാറുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗാളി പലഹാരം എത്തിക്കാറുണ്ട്‌. 


അക്ഷയ്: അലാവുദ്ദീന്‍റെ വിളക്ക് ലഭിച്ചാല്‍ എന്തായിരിക്കും താങ്കള്‍ ചോദിക്കുന്ന മൂന്നു കാര്യങ്ങൾ? 


നരേന്ദ്രമോദി: ഞാൻ ആദ്യമായി അലാവുദ്ദീനില്‍ വിശ്വസിക്കുന്നത് നിർത്താൻ  പുതിയ തലമുറയോട് പറയും. ഇത് അലസത ഉളവാക്കും. ഇത് നമ്മുടെ ചിന്താഗതിയല്ല. നമ്മുടെ ചിന്താഗതി പരിശ്രമം ചെയ്യുക എന്നതാണ്. 


അക്ഷയ്: റിട്ടയര്‍മെന്റ് പ്ലാന്‍?


നരേന്ദ്രമോദി: റിട്ടയര്‍മെന്‍റ് പ്ലാനുകളെ കുറിച്ച് ആലോചിച്ചിട്ടില്ല. എപ്പോഴും ജോലി ചെയ്യുകയും എന്തെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. എനിക്ക് എന്തെങ്കിലുമൊരു മിഷന്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്.  


അക്ഷയ്: താങ്കള്‍ മൂന്നര മണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളൂ?


നരേന്ദ്രമോദി: നരേന്ദ്രമോദി: അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമ ആദ്യമായി തന്നെ കണ്ടപ്പോള്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് പറഞ്ഞിരുന്നു. പിന്നെ കാണുമ്പോഴെല്ലാം ഉറക്കത്തിന്റെ സമയം കൂട്ടിയോ എന്നദ്ദേഹം ചോദിക്കും. പക്ഷെ തന്റെ ശരീരത്തിന് 3-4 മണിക്കൂര്‍ ഉറക്കം മതി.