ബെംഗളൂരു: കർണാടകയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. 2016ൽ നിലമ്പൂരിലുണ്ടായ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ ആണ് കൊല്ലപ്പെട്ട വിക്രം ഗൗഡ. ചിക്കമംഗളൂരു - ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെയാണ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 

 

മറ്റ് മൂന്ന് മാവോയിസ്റ്റ് നേതാക്കൾ രക്ഷപ്പെട്ടതായാണ് വിവരം. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവർ ആണ് രക്ഷപ്പെട്ടത്. കേരളത്തിൽ നിന്ന് 2 മാസം മുമ്പാണ് ഇവർ ഉഡുപ്പി വനമേഖലയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാക്കൾക്കായി തെരച്ചിൽ ഊർജിതമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.