Mask Mandatory: ഒറ്റയ്ക്ക് വാഹനം ഓടിയ്ക്കുമ്പോഴും Mask നിര്‍ബന്ധം, ഡല്‍ഹി ഹൈക്കോടതി
ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്ന അവസരത്തിലും Mask അനിവാര്യമാണ് എന്ന് ഡല്‍ഹി ഹൈക്കോടതി
New Delhi: ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്ന അവസരത്തിലും Mask അനിവാര്യമാണ് എന്ന് ഡല്‍ഹി ഹൈക്കോടതി
മാസ്ക് ( Mask)മാരകമായ വൈറസിനെ പ്രതിരോധിക്കുന്ന മുഖ്യ സുരക്ഷാ കവചമാണ്. മഹാമാരിയുടെ ആരംഭ ഘട്ടം മുതല്‍ ഗവേഷകരും ഡോക്ടര്‍മാരും വിദഗ്ധരും മാസ്ക് ധരിക്കേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. നിരത്തിലിറങ്ങിയാല്‍ കാറും ഒരു പൊതുസ്ലമായാണ് പരിഗണിക്കപ്പെടുകയെന്നും അതിനാല്‍ ഒറ്റക്ക് വാഹനമോടിക്കുന്നവരും മാസ്ക് ധരിക്കേണ്ടത് അനിവാര്യമാണെന്നും ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മാസ്ക് ധരിക്കത്തവര്‍ക്ക് പിഴ ചുമത്തിയതിനെതിരെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ഈ നിരീക്ഷണം . ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത അവസരത്തില്‍ മാസ്ക് ധരിക്കാത്ത കാരണത്തിന് പിഴ ചുമത്തിയ സംഭവവുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി പ്രതിഭ എം സിംഗ് തള്ളുകയും ചെയ്തു.
മാസ്ക് ധരിക്കാത്തതിന് ചുമത്തിയ പിഴക്കെതിരെ പരാതിയുമായെത്തിയ അഭിഭാഷകരെയും കോടതി ശാസിച്ചു. മാസ്ക് ഒരേസമയം നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരിയുടെ വ്യാപനം അത്യധികം രൂക്ഷമായിരിക്കുകയാണ്. ഒരു വ്യക്തി, അയാള്‍ വാക്‌സിന്‍ എടുത്തതാണെങ്കിലും ഇല്ലെങ്കിലും മാസ്‌ക്ക് ധരിക്കുക അനിവാര്യമാണ് എന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
Also read: Covid വ്യാപനം വര്‍ദ്ധിക്കുന്നു, ഡല്‍ഹിയില്‍ ഇന്നുമുതല്‍ Night Curfew
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയില്‍ ചൊവ്വാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. ഏപ്രില്‍ 6 മുതല്‍ ഏപ്രിൽ 30 വരെയാണ് തത്കാലം Night curfew ഏർപ്പെടുത്തിയിരിയ്ക്കുന്നത്.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5,100 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...