ന്യൂഡൽഹി: Fire Breaks Out In Delhi: ഡല്‍ഹിയില്‍ വന്‍ തീപിടിത്തം. ഭഗീരഥ് പാലസ് ഇലക്ട്രോണിക് മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്.  40 ഫയർ എൻജിനുകളാണ്  സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമങ്ങള്‍ നടത്തിയത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം, 10 കുട്ടികൾ ഉൾപ്പെടെ 21 മരണം!


തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുന്‍ ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ പറഞ്ഞു. പോലീസും ഫയര്‍ഫോഴ്സും പോലീസും സംഭവ സ്ഥലത്തുണ്ട്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലയെന്നാണ് റിപ്പോർട്ട്. രണ്ട് നിലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും...!


40 ഫയർ എൻജിനുകൾ രംഗത്തുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ലെന്ന് ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. വൈകാതെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക