Mathura Mosque Update: ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി  ഈദ് ഗാഹ്  തർക്കത്തിൽ സുപ്രധാന തീരുമാനം കൈക്കൊണ്ട്  കോടതി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂമി തർക്കത്തിൽ വാദം കേൾക്കാനുള്ള അപേക്ഷ കോടതി സ്വീകരിച്ചു. ഈ കേസില്‍ ഇനി കീഴ്ക്കോടതിയിൽ വാദം നടക്കും.  


വാരണാസിയിലെ ഗ്യാൻവാപി മസ്ജിദില്‍ നടത്തിയ പോലെ സര്‍വേ  മഥുരയിലെ ഈദ് ഗാഹിലും അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.  മസ്ജിദ് വളപ്പിൽ 'ഹിന്ദു പുരാവസ്തുക്കളും' 'ഹിന്ദുമത ലിഖിതങ്ങളും' ഉണ്ടോ എന്നറിയാൻ വീഡിയോ സർവേ നടത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. 
 
മഥുരയിലെ ഈദ് ഗാഹ സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലമാണ് എന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. 17ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്‍റെ നിര്‍ദ്ദേശ പ്രകാരം ഹൈന്ദവ ക്ഷേത്രം തകര്‍ത്താണ് മുസ്ലീം പള്ളി നിര്‍മ്മിച്ചത് എന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.  


Also Read: Mathura Mosque: ഗ്യാൻവാപി മസ്ജിദിന് പിന്നാലെ മഥുരയിലെ ഈദ് ഗാഹ സീൽ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് കോടതിയിൽ ഹർജി


13.37  ഏക്കര്‍ സ്ഥലത്തിന് വേണ്ടിയാണ് ഇപ്പോള്‍ അവകാശവാദം ഉന്നയിയ്ക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ഈ സ്ഥലം ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലമാണ്, ഏറെ പൂജനീയമാണ്. ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം ഈദ് ഗാഹ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണ് എന്നാണ് വാദം. നിലവില്‍  ഈദ് ഗാഹ സ്ഥിതിചെയ്യുന്ന സ്ഥലം  കുഴിച്ച് പരിശോധന നടത്തിയാല്‍  ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ കാണുവാന്‍ സാധിക്കുമെന്നും  ഹര്‍ജിക്കാര്‍ അവകാശപ്പെടുന്നു.


മധുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ഈദ് ഗാഹ്  തർതർക്കം,  ഹർജിക്കാർ എന്താണ് ആവശ്യപ്പെടുന്നത്? 


രഞ്ജന അഗ്നിഹോത്രി സമർപ്പിച്ച ഹർജിയിൽ, വാരണാസിയിലെ ഗ്യാൻവാപി മസ്ജിദില്‍ നടത്തിയപോലെ സ്ഥലത്തിന്‍റെ വിലയിരുത്തലിനായി  അഭിഭാഷക കമ്മീഷണറെ നിയമിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 


കോടതി മുമ്പാകെ സമർപ്പിക്കപ്പെട്ട ഹര്‍ജികളിലൊന്നില്‍ നിലവിലുള്ള  ഈദ് ഗാഹ് പൊളിച്ച് സ്ഥലം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും, ഭൂമി അതിന്‍റെ  യഥാർത്ഥ ഉടമയായ ശ്രീകൃഷ്ണ ഭഗവാന് കൈമാറണമെന്നും  കോടതിയോട് അഭ്യർത്ഥിക്കുന്നു. 


കൂടാതെ, തര്‍ക്ക ഭൂമിയില്‍  കോടതിയുടെ മേൽനോട്ടത്തിൽ  ഖനനം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെടുന്നു. 


ശ്രീകൃഷ്ണ ജന്മഭൂയിൽ അനധികൃതമായാണ്  പള്ളി പണിഞ്ഞതെന്നാണ്  ഹർജിയിലെ  ആരോപണം. അഡ്വക്കേറ്റ് കമ്മീഷണറെ നിയമിച്ച് ഷാഹി ഈദ്ഗാഹിൽ വീഡിയോ സർവേ നടത്തണമെന്നാവശ്യപ്പെട്ട് മനീഷ് യാദവ്, മഹേന്ദ്ര പ്രതാപ് സിംഗ്, ദിനേശ് ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.