ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ പരാജയത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ സ്ഥാനം രാജിവച്ചു. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും വഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് നഗരസഭകളിലും ബി.ജെ.പി ഹാട്രിക് വിജയമാണ് നേടിയത്. ആകെയുള്ള 270 കോർപ്പറേഷൻ വാർഡുകളിൽ 183 സ്ഥലത്തും ബി.ജെ.പി വിജയിക്കുകയായിരുന്നു. ആം ആദ്മിയാണ് രണ്ടാം സ്ഥാനത്ത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മൂന്നാം സ്ഥാനം നേടാൻ മാത്രമേ സാധിച്ചുള്ളു.


തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോണ്‍ഗ്രസ് കുറച്ചുകൂടി കാര്യക്ഷമമായി പ്രവർത്തിക്കണമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാവിലെ വിമർശനം ഉന്നയിച്ചിരുന്നു.